​മാക്കൂട്ടം ചുരത്തിൽ ലോറി താഴ്ചയിലേക്ക് മറിഞ്ഞു: രണ്ടര മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ ഡ്രൈവറെ പുറത്തെടുത്തു


ഇരിട്ടി:  വിരാജ്പേട്ട അന്തർസംസ്ഥാന പാതയിലെ മാക്കൂട്ടം ചുരത്തിൽ   ലോഡുമായി വന്ന ലോറി നിയന്ത്രണം വിട്ട് വളവിൽ നിന്ന് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. വെള്ളിയാഴ്ച രാവിലെ 8:30 ഓടെയാണ് അപകടം നടന്നത്.
​റോഡിൽ നിന്നും താഴ്ചയിലേക്ക് പതിച്ച ലോറി വലിയ മരങ്ങളിൽ തട്ടി നിന്നതിനാലാണ് വൻ ദുരന്തം ഒഴിവായത്. അപകടവിവരമറിഞ്ഞ് ഇരിട്ടിയിൽ നിന്നുള്ള ഫയർഫോഴ്സും, നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.
​ലോറിയുടെ ക്യാബിൻ തകർന്ന നിലയിലായിരുന്നതിനാൽ ഡ്രൈവർ അതിനുള്ളിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. തുടർന്ന് ക്രെയിൻ ഉൾപ്പെടെയുള്ള സജ്ജീകരണങ്ങൾ എത്തിച്ച് രണ്ടര മണിക്കൂറോളം നീണ്ട കഠിനശ്രമത്തിനൊടുവിലാണ് ഡ്രൈവറെ പുറത്തെടുത്തത്.  അദ്ദേഹത്തെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

0 Comments