വായന പക്ഷാചരണം; താലൂക്ക് തല ഉദ്ഘാടനം അമ്പലവയൽ പബ്ലിക് ലൈബ്രറിയിൽ നടന്നു

 





അമ്പലവയൽ: വായന പക്ഷാചരണം താലൂക്ക് തല ഉദ്ഘാടനം അമ്പലവയൽ പബ്ളിക്ക് ലൈബ്രറിയിൽ വെച്ച് നടന്നു .താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട്  ടി.എം.നളരാജൻ ഉദ്ഘാടനം ചെയ്തു. അമ്പലവയൽ പബ്ളിക്ക് ലൈബ്രറി പ്രസിഡണ്ട്  ജെസ്സി ജോർജ് അദ്ധ്യക്ഷത വഹിച്ചു. പുകസ സമിതി  ജില്ലാ കമ്മറ്റി അംഗം പ്രമോദ് ബാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.  പി വാസു, ഉണ്ണിക്കുട്ടൻ മാസ്റ്റർ, പദ്മനാഭൻ,പി ടി  പ്രകാശൻ, ടി എ  ജോസഫ്, വി പി സുമ, കെ.മുജീബ് എന്നിവർ സംസാരിച്ചു.

Post a Comment

0 Comments