കുപ്പാടി: നിർമലമാത പബ്ലിക് സ്കൂളിൽ ജനറൽ പി.ടി.എ. യോഗവും അനുമോദന ചടങ്ങും നടത്തി. സ്കൂൾ മാനേജർ ഫാ. ലിൻസ് ചെറിയാൻ അധ്യക്ഷത വഹിച്ചു. സുൽത്താൻ ബത്തേരി സെന്റ് മേരീസ് കോളേജ് പ്രിൻസിപ്പൽ ഡോ. ജോർജ് മാത്യു പരിപാടി ഉദ്ഘാടനം ചെയ്തു.
അക്കാദമിക മികവിനൊപ്പം മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിനും പ്രാധാന്യം നൽകുമ്പോഴാണ് വിദ്യാർത്ഥികളുടെ സമഗ്രവികസനം സാധ്യമാകുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ഡോ. ജോർജ് മാത്യു പറഞ്ഞു.
പ്രിൻസിപ്പൽ ഡോ. ഗീത തമ്പി സ്വാഗതം ആശംസിച്ചു. സുൽത്താൻ ബത്തേരി ഐ.പി.എസ്.എച്ച്.ഒ. ശ്രീകാന്ത് എസ്. നായർ മുഖ്യപ്രഭാഷണം നടത്തി.
ഈ വർഷം പത്താം ക്ലാസ് പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥികളെ മെമന്റോ നൽകി ആദരിച്ചു. മികച്ച നേട്ടം കൈവരിച്ച വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിക്കുകയും തുടർപഠനത്തിന് ആശംസകൾ നേരുകയും ചെയ്തു.കേരള ഗണിത ശാസ്ത്രപരിഷത്തിൻ്റെ ആഭിമുഖ്യത്തിൽ നടത്തിയ ജില്ലാതല മാക്സ് ടാലെൻ്റ് സേർച്ച് സ്കോളർഷിപ്പ് പരീക്ഷയിൽ എട്ടാംസ്ഥാനം നേടിയ ഇവാനിയ എലിസബത്തിനെ ആദരിച്ചു.
ജനാധിപത്യ മൂല്യങ്ങൾ കുട്ടികളിൽ വളർത്തുന്നതിൻ്റെ ഭാഗമായി നടത്തിയ സ്കൂൾ പാർലമെന്ററി തിരഞ്ഞെടുപ്പിൽ വിജയിച്ച വിദ്യാർത്ഥി പ്രതിനിധികൾക്ക് ബാഡ്ജുകൾ വിതരണം ചെയ്തു.
ജനറൽ പി.ടി.എ. യോഗത്തിൽ പുതിയ പി.ടി.എ. ഭാരവാഹികളെ തെരഞ്ഞെടുത്തു. പി.ടി.എ. പ്രസിഡന്റ് വിനോദ് പി., വൈസ് പ്രിൻസിപ്പൽ ലിയ ജോസഫ് എന്നിവർ അനുമോദനങ്ങൾ അർപ്പിച്ചു. വിദ്യാർത്ഥി പ്രതിനിധി അബിയേൽ ഷൈൻ ഷിനോജ്, രക്ഷാകർതൃ പ്രതിനിധി ദീപ കെ. എസ്. എന്നിവർ മറുപടി പ്രസംഗം നടത്തി. പി.ടി.എ. സെക്രട്ടറി ബിനു എം. എം. നന്ദി രേഖപ്പെടുത്തി.പരിപാടിയിൽ രക്ഷിതാക്കൾ, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.
0 Comments