കേളകം: പ്ലസ്ടു പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും നേടി സൗത്ത് കൊട്ടിയൂർ ഐ ജെ എം ഹയർ സെക്കൻഡറി കൊമേഴ്സ് വിദ്യാർത്ഥി റോസ് ജെനിഫർ . അധ്യാപകർക്കും റോസിനും മുഴുവൻ മാർക്കും കിട്ടുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു പത്താംക്ലാസില്‍ ഫുള്‍ എപ്ലസ് നേടിയിരുന്നു. പ്ലസ് ടു പഠനത്തോടൊപ്പം തന്നെ സി എ ഫൗണ്ടേഷൻ കോഴ്സ് ഓൺലൈൻ ആയി ഇപ്പോൾ തന്നെ പഠിക്കുന്നുണ്ട് റോസ് ജനിഫർ. മികച്ച ഇൻസ്റ്റ്യൂട്ടിൽ പഠനം പൂർത്തിയാക്കി. സി എ കരസ്ഥമാക്കണം എന്നാണ് ആഗ്രഹം. കേളകം ചെങ്ങോം സ്വദേശി. ചേരിയിൽ സിബി , സിജി ദമ്പതികളുടെ മൂന്നുമക്കളിൽ രണ്ടാമത്തെ ആളാണ് റോസ് ജനിഫർ.

0 Comments