കണിച്ചാർ ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് പ്രത്യേക ഗ്രാമസഭ നടത്തി

 



കണിച്ചാർ:കണിച്ചാർ ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് പ്രത്യേക ഗ്രാമസഭ നടത്തി.2022 ൽ പൂളക്കുറ്റി പ്രദേശങ്ങളിൽ ഉണ്ടായ ഉരുൾപൊട്ടലുകളെ തുടർന്ന് അടച്ചു പൂട്ടിയ 24 ാം മൈലിലെ ന്യൂ ഭാരത് ക്രഷറിനും 27 ാംമൈലിലെ ശ്രീലക്ഷ്മി ക്രഷറിനും ലൈസൻസ് നൽകിയുള്ള പഞ്ചായത്ത് തീരുമാനത്തിനെതിരെ എട്ടാം വാർഡ് ഗ്രാമസഭ ഐക്യകണ്ഠേന പ്രമേയം പാസാക്കി.

പഞ്ചായത്ത് അനുമതി നൽകിയ രണ്ട് ക്രഷറുകളുടെയും ലൈസൻസ് റദ്ദ് ആക്കണമെന്നും 7, 8 ,9 വാർഡുകളിൽ പുതിയ ക്രഷറികളോ ക്വാറികളോ തുടങ്ങാനോ

 അടച്ചു പൂട്ടിയ ക്വാറികൾ തുറന്നു പ്രവർത്തിക്കാനോ അനുമതി നൽകരുതെന്ന് ഗ്രാമസഭ ആവശ്യപ്പെട്ടു.

Post a Comment

0 Comments