അടയ്ക്കാത്തോട് :അടയ്ക്കാത്തോട് സെന്റ് ജോസഫ്സ് സ്കൂളിൽ വായനദിനം ആചരിച്ചു. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ പി എൻ പണിക്കർ അനുസ്മരണവും പുഷ്പാർച്ചനയും നടന്നു. വിദ്യാർത്ഥികളെ പുസ്തകങ്ങളിലേക്കും വായനയിലേക്കും നയിക്കുന്ന 'ടീസർ വായന ', വായന മാരത്തോൺ, വായന മരം, ഇന്നത്തെ ചോദ്യം തുടങ്ങിയ പ്രവർത്തനങ്ങൾക്ക് തുടക്കമായി. സ്കൂൾ ഹെഡ്മാസ്റ്റർ ജോസ് സ്റ്റീഫൻ വായനദിന സന്ദേശം നൽകി. ലെന മരിയ ബിജു, ലിയ തെരേസ, ജോസ് ജോസഫ് തുടങ്ങിയവർ സംസാരിച്ചു. ജോഷി ജോസഫ്, സോളി ജോസഫ് എന്നിവർ നേതൃത്വം നൽകി.
വായന പക്ഷാചരണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം കേരള സംഗീത നാടക അക്കാദമി അവാർഡ് ജേതാവ് കലാഭവൻ സലിം നാളെ നിർവഹിക്കും. എസ്.എസ്.എൽ.സി പരീക്ഷ ജേതാക്കളെ ആദരിക്കുന്ന വിജയോത്സവത്തിന്റെ ഉദ്ഘാടനം കേരള വൈദ്യുത വകുപ്പ് മന്ത്രി സണ്ണി ജോസഫ് നിർവഹിക്കും.

0 Comments