ലോണ്‍ ആപ്പ് തട്ടിപ്പ് കോള്‍ സെന്റര്‍ തിരുവനന്തപുരത്തും; സംഘത്തിലെ 18 പേർ പിടിയിൽ

 



തിരുവനന്തപുരം: തലസ്ഥാനത്ത് ലോണ്‍ ആപ്പ് വഴി കോടികളുടെ തട്ടിപ്പ് നടത്തുന്ന വന്‍ സംഘത്തെ തിരുവനന്തപുരം സിറ്റി പൊലീസ് പിടികൂടി. സൈബര്‍ ഓപ്പറേഷൻ വിങാണ് തട്ടിപ്പ് കണ്ടെത്തിയത്. ശ്രീകാര്യത്ത് പ്രവർത്തിച്ചിരുന്ന കമ്പനിയാണ് വിവിധ രാജ്യങ്ങൾ കേന്ദ്രീകരിച്ച് തട്ടിപ്പ് നടത്തിയത്. നിരവധി വിദേശികളില്‍ നിന്ന് കോടികൾ തട്ടിയെടുത്ത സംഘത്തിലെ 18 ഉത്തരേന്ത്യക്കാരെ ഡാൻസാഫ് സംഘം അറസ്റ്റ് ചെയ്തിട്ടുണ്ട്. അമേരിക്കൻ ഫിനാൻഷ്യൽ സ്ഥാപനമായ ലെന്റിൽ ജെറ്റിൽ നിന്നും ശേഖരിക്കുന്ന ഡാറ്റകൾ ഉപയോഗിച്ചാണ് തട്ടിപ്പ് സംഘം ഉപഭോക്താക്കളെ കണ്ടെത്തിയിരുന്നത്. ശ്രീധർ കോൺവോ ടെക് എന്ന സ്ഥാപനത്തിൻ്റെ പേരിലായിരുന്നു സംഘം പോങ്ങുമൂട് പ്രവർത്തനം നടത്തിയത്.

കൂടുതല്‍ സ്ഥലത്ത് കോള്‍ സെന്‍ര്‍ ഉള്ളതായാണ് പൊലീസിന് കിട്ടിയ വിവരം. വിദേശികളെ ലക്ഷ്യമിട്ട് പ്രവര്‍ത്തിച്ച കോള്‍ സെന്ററാണ് കണ്ടെത്തിയത്. പ്രധാന പ്രതിയെ പൊലീസിന് കണ്ടെത്താനായിട്ടില്ല. ഇയാൾക്കായുള്ള അന്വേഷണം പൊലീസ് ആരംഭിച്ചിട്ടുണ്ട്.

Post a Comment

0 Comments