മെക്‌സിക്കോ സിറ്റി: അത്യന്തം ആവേശകരമായ മത്സരത്തിൽ ആതിഥേയരായ മെക്‌സിക്കോയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപിച്ച് ഇംഗ്ലണ്ട് ലോകകപ്പ് ക്വാർട്ടറിൽ. എസ്റ്റാഡിയോ ആസ്‌ടെക്കയിൽ നടന്ന മത്സരത്തിൽ ജൂഡ് ബെല്ലിങ്ഹാം(36,38) ഇരട്ടഗോളുമായി തിളങ്ങി. ഹാരി കെയ്‌നാണ്(60) മറ്റൊരു സ്‌കോറർ. 54ാം മിനിറ്റിൽ ക്വാൻസക്ക് ചുവപ്പ് കാർഡ് ലഭിച്ചതോടെ രണ്ടാം പകുതിയിൽ പത്തുപേരുമായി പൊരുതിയാണ് ഇംഗ്ലണ്ട് വിജയം സ്വന്തമാക്കിയത്.
മെക്‌സിക്കോക്കായി ജൂലിയൻ ക്വിനോനെസ്(42), റൗൾ ഹിമെനെസ്(69) എന്നിവർ ആശ്വാസ ഗോൾ കണ്ടെത്തി. അവസാന മിനിറ്റുവരെ പൊരുതിയ ശേഷമാണ് മെക്‌സിക്കോ കീഴടങ്ങിയത്. ബ്രസീലിനെ തോൽപ്പിച്ചെത്തിയ നോർവെയാണ് ക്വാർട്ടറിൽ ഇംഗ്ലണ്ടിന്റെ എതിരാളികൾ

0 Comments