44-ാം മൈൽ റോഡ് യാഥാർത്ഥ്യമാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് വൈദ്യുതി, പരിസ്ഥിതി മന്ത്രി അഡ്വ. സണ്ണി ജോസഫ്




ചുങ്കക്കുന്ന് : 44-ാം മൈൽ റോഡ് എന്ന മലയോര ജനതയുടെ ചിരകാല സ്വപ്നം യാഥാർത്ഥ്യമാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് വൈദ്യുതി, പരിസ്ഥിതി, പാർലമെന്ററികാര്യ വകുപ്പ് മന്ത്രി അഡ്വ. സണ്ണി ജോസഫ്. ചുങ്കക്കുന്ന് ഫാത്തിമ മാതാ ഫൊറോന പള്ളിയുടെ നേതൃത്വത്തിൽ നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യാത്രാക്ലേശം പരിഹരിക്കുന്നതിനായി ഈ പദ്ധതി സർക്കാരിന്റെ സജീവ പരിഗണനയിലുണ്ടെന്നും അദ്ദേഹം ജനങ്ങൾക്ക് ഉറപ്പുനൽകി.

മന്ത്രിയായി ചുമതലയേറ്റ ശേഷം ചുങ്കക്കുന്നിലെത്തിയ അഡ്വ. സണ്ണി ജോസഫിന് ഇടവകയുടെ നേതൃത്വത്തിൽ  നൽകിയ സ്വീകരണത്തിൽ ഫൊറോന വികാരി ഫാ. ബിജു മാവറ മന്ത്രിയെ പൊന്നാട അണിയിച്ച് ആദരിച്ചു. 

   കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ലിസ്സി കണ്ണന്താനം, കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ലിസ്സി ജോസഫ് ,കൊട്ടിയൂർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് റോയ് നമ്പുടാകം, ഇടവക കൈക്കാരൻ ജെയ്‌മോൻ കളപ്പുരയിൽ എന്നിവർ സംസാരിച്ചു

 അസിസ്റ്റൻറ് വികാരി ഫാ. ക്രിസ്റ്റി പൂതക്കുഴിയിൽ ,കൈക്കാരന്മാരായ പോൾ ചീരംവേലിൽ, വിൻസെന്റ് വാഹാനിയിൽ, ജോഷി കോട്ടൂപറമ്പിൽ എന്നിവരുടെ നേതൃത്വത്തിലാണ് സ്വീകരണ പരിപാടി സംഘടിപ്പിച്ചത്. ജനപ്രതിനിധികൾ, ഇടവകാംഗങ്ങൾ, നാട്ടുകാർ ഉൾപ്പെടെ നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു.

Post a Comment

0 Comments