അമ്പലവയൽ ഗ്രാമപഞ്ചായത്ത്‌ അങ്കണവാടി വർക്കർ, ALMSC അംഗങ്ങൾക്ക് പരിശീലനപരിപാടി സംഘടിപ്പിച്ചു




അമ്പലവയൽ ഗ്രാമ പഞ്ചായത്തിലെ അങ്കണവാടി വർക്കർമാർ അങ്കണവാടി ലെവൽ മോണിറ്ററിങ് ആൻഡ് സപ്പോർട്ടിങ് കമ്മിറ്റി (ALMSC)അംഗങ്ങൾ, ജനപ്രതിനിധികൾ എന്നിവർക്കായി ഏക ദിന പരിശീലനപരിപാടി സംഘടിപ്പിച്ചു. ALMSC പ്രവർത്തനങ്ങൾ, ചുമതലകൾ, ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന വിവിധ പദ്ധതികൾ,വിവിധ സർക്കാർ ഏജൻസി കളുടെ പദ്ധതികൾ എന്നിവയെക്കുറിച്ച് ക്ലാസുകളും, ചർച്ചയും നടത്തി.

പഞ്ചായത്തിലെ എല്ലാ അങ്കണ വാടികളും മികച്ച അടിസ്ഥാനസൗകര്യം ഒരുക്കി മെച്ചപ്പെടുത്തുന്നതിനും, ശിശു സൗഹൃദ സ്ഥാപനങ്ങൾ ആക്കി മാറ്റുന്നതിനും സമഗ്രമായ പദ്ധതി കൾ നടപ്പിലാക്കുമെന്ന് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ സി  കൃഷ്ണകുമാർ പറഞ്ഞു. ക്ഷേമ കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ കെ ബാബു അധ്യക്ഷത വഹിച്ചു. സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻമാരായ പിന്നെ ഷഫീക്, സിജി എൽദോ, എ ആർ  മോഹനൻ, സുരേന്ദ്രൻ, ജോസ് പി യു, റംല സുലൈമാൻ, റജില,സിന്ധു, ,ജിൻസി എം, നിഷ സജി, ആമിന , ജിൻസി കെ സി ശ്രീകല,സുനിത, സൂപ്പർവൈസർമാരായ ബിന്ദു, ഗീത എന്നിവർ സംസാരിച്ചു.




NC കൃഷ്ണകുമാർ.

പ്രസിഡന്റ്, അമ്പലവയൽ ഗ്രാമപഞ്ചായത്ത്. 9446641605.

Post a Comment

0 Comments