കൊല്ലം: കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി കേസില്‍ പ്രോസിക്യൂഷന്‍ അനുമതി തിരുത്തി ഉത്തരവിറക്കാന്‍ സര്‍ക്കാര്‍. കോടതി ഉത്തരവിനനുസരിച്ച് പ്രോസിക്യൂഷന്‍ അനുമതി തിരുത്തി ഇറക്കണമെന്ന് വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് അഡ്വക്കേറ്റ് ജനറല്‍ കത്ത് നല്‍കി.നിലവിലുള്ള വിവാദ ഭാഗങ്ങള്‍ നീക്കാനും അഡ്വക്കേറ്റ് ജനറല്‍ നിര്‍ദ്ദേശിച്ചു.
കശുവണ്ടി അഴിമതിക്കേസില്‍ പ്രതിയായ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷന്‍ ആര്‍.ചന്ദ്രശേഖരനെതിരെ പ്രോസിക്യൂഷന്‍ അനുമതി നല്‍കിയ സര്‍ക്കാര്‍ ഉത്തരവ് കോടതിയില്‍ എത്തുന്നതിനു മുന്‍പേ പ്രതിക്ക് ലഭിച്ചതിലാണ് വിവാദം. ഈ ഉത്തരവ് സര്‍ക്കാര്‍ ഇന്നലെ ഹൈക്കോടതിയില്‍ ഹാജരാക്കിയിരുന്നില്ല.എന്നാല്‍ കോടതി കാണും മുന്‍പ് പ്രതിയായ ചന്ദ്രശേഖരന് ഉത്തരവ് ലഭിച്ചു. തന്നെ ന്യായീകരിക്കാനായി അദേഹം വാര്‍ത്താസമ്മേളനത്തില്‍ വായിക്കുകയും ചെയ്തു.

0 Comments