സംസ്ഥാനത്ത് ഒരു ഷിഗെല്ല മരണം കൂടി; മരിച്ചത് പാലക്കാട് സ്വദേശി

 



കോഴിക്കോട്: സംസ്ഥാനത്ത് ഒരാള്‍ കൂടി ഷിഗെല്ല ബാധിച്ച് മരിച്ചു. പാലക്കാട് ജില്ലയിലെ അലനല്ലൂര്‍ സ്വദേശിയാണ് മരിച്ചത്. ജൂലൈ ഒന്നിനായിരുന്നു മരണം.

അതേസമയം സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് രോഗബാധ സ്ഥിരീകരിച്ചത്.

പത്തനംതിട്ടയില്‍ ആദ്യ ഷിഗെല്ല കേസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മന്ത്രി പി.സി വിഷ്ണുനാഥിന്റെ അധ്യക്ഷതയില്‍ അവലോകനയോഗം ചേര്‍ന്നു. രോഗബാധിതയായ പെണ്‍കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും പെണ്‍കുട്ടിയുടെ സഹോദരങ്ങള്‍ക്ക് രോഗബാധയില്ലെന്നും മന്ത്രി പറഞ്ഞു

Post a Comment

0 Comments