എസ് കെ എം ജെ ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ് പ്രവേശനോത്സവം സംഘടിപ്പിച്ചു




കൽപ്പറ്റ: എസ് കെ എം ജെ  ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ് പ്രവേശനോത്സവം സംഘടിപ്പിച്ചു.  പുതിയതായി സ്‌കൂളിൽ എത്തിയ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും മധുരം നൽകി സ്വീകരിച്ചു . ജൂബിലി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ്  നാടൻ പാട്ട് കലാകാരൻ രമേഷ് ഉണർവ് ഉദ്ഘാടനം ചെയ്തു . പി ടി എ പ്രസിഡൻ്റ് ബിനി സതീഷ്  അധ്യക്ഷത വഹിച്ചു . തുടർന്ന് രക്ഷിതാക്കൾക്ക് 'മക്കളെ അറിയാൻ' എന്ന വിഷയത്തിൽ സൗഹൃദ ക്ലബ് കോർഡിനേറ്റർ  കെ ഷാജി , കരിയർ ഗൈഡൻസ് സാധ്യതകളെക്കുറിച്ച് കരിയർ ഗൈഡ് പി പ്രസാദ്  എന്നിവർ ക്ലാസെടുത്തു. സ്‌കൂൾ പ്രിൻസിപ്പൽ എം വിവേകാനന്ദൻ , പിടിഎ വൈസ് പ്രസിഡണ്ട് വി വിനീത് കുമാർ, ഹെഡ്മാസ്റ്റർ എം പി കൃഷ്‌ണ കുമാർ , പി ടി എ  എക്സിക്യൂട്ടീവ് അംഗം സി കെ നൗഷാദ് , സ്റ്റാഫ് സെക്രട്ടറി പി. പി അജിത്ത് എന്നിവർ സംസാരിച്ചു . തുടർന്ന്  വിദ്യാർത്ഥികളുടെ  കലാപരിപാടികൾ അരങ്ങേറി.

Post a Comment

0 Comments