ഡോക്ടേഴ്സ് ദിനത്തോടനുബന്ധിച്ച് സീനിയർ ചേമ്പർ കേളകം ലീജിയന്റെ നേതൃത്വത്തിൽ കേളകത്തെ വിവിധ ഡോക്ടർമാരെ ആദരിച്ചു

 



കേളകം: സീനിയർ ചേമ്പർ കേളകം ലീജിയന്റെ നേതൃത്വത്തിൽ ഡോക്ടേഴ്സ് ദിനത്തോടനുബന്ധിച്ച് കേളകത്തെ വിവിധ ഡോക്ടർമാരെ ആദരിച്ചു. ദീർഘകാലം കേളകം ഗവ.ഹോമിയോ ഡിസ്പെൻസറിയിൽ മെഡിക്കൽ ഓഫീസറായിരുന്ന ഡോക്ടർ കെ സി മത്തായിയെ വീട്ടിലെത്തിയാണ് ആദരിച്ചത് . കൂടാതെ കൊട്ടിയൂർ ഗവ. ഹോമിയോ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ ഡോ. ചാർളി, കേളകം ഗവ. ഹോമിയോ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ ഡോ. ലിന എന്നിവരേയും ആദരിച്ചു. സീനിയർ ചേമ്പർ കേളകം ലിജിയൻ പ്രസിഡണ്ട് സോജൻ വർഗീസ്, ഐ.പി.പി ഷാജി ജോൺ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ അഡ്വ. സ്റ്റാനി സെബാസ്റ്റ്യൻ, ജോസഫ് കെ പി, ബാബു പാനികുളങ്ങര, തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment

0 Comments