കൊല്ലപ്പെട്ട ഇറാൻ മുൻ പരമോന്നത ആയത്തുള്ള അലി ഖമനയിയുടെ സംസ്‌കാരചടങ്ങിൽ നിന്നും വിട്ടുനിൽക്കാൻ രാജ്യങ്ങളോട് അമേരിക്ക ആവശ്യപ്പെട്ടതായി ഇറാൻ. ഖമനയിയുടെ സംസ്‌കാരചടങ്ങിൽ നിന്നും വിട്ടുനിൽക്കാൻ അമേരിക്ക അറബ്- ആഫ്രിക്കൻ രാജ്യങ്ങളോട് ആവശ്യപ്പെട്ടതായി ഇറാന്റെ തസ്‌നിം വാർത്താ ഏജൻസി. 13 രാഷ്ട്രങ്ങൾ അമേരിക്കയെ അനുസരിച്ച് ചടങ്ങിൽ നിന്നും വിട്ടുനിന്നതായും റിപ്പോർട്ട്.
അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ അഞ്ച് രാഷ്ട്രത്തലവന്മാരെ നേരിട്ട് വിളിച്ച് വിട്ടുനിൽക്കാൻ ആവശ്യപ്പെട്ടതായി വിവരം. സംസ്‌കാരത്തിൽ പങ്കെടുത്താൽ സഹായധനം കുറയ്ക്കുമെന്നും ഉഭയകക്ഷി ബന്ധങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും അമേരിക്ക മുന്നറിയിപ്പ് നൽകിയതായും റിപ്പോർട്ടിൽ. യു എ ഇ, കുവൈത്ത്, ബഹ്‌റൈൻ തുടങ്ങിയ അറബ് രാജ്യങ്ങൾ സംസ്‌കാരചടങ്ങിൽ നിന്നും വിട്ടുനിന്നിരുന്നു. ഖമനയിയുടെ ശവസംസ്‌കാരം അവസാനിക്കുന്നതു വരെ ആക്രമണങ്ങൾ ഉണ്ടാകില്ലെന്ന് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. .സംസ്കാര ചടങ്ങിനു ശേഷം ഇറാനുമായുള്ള ചർച്ചകൾ തുടരുമെന്നും ട്രംപ് അറിയിച്ചു.
വ്യാഴാഴ്ച മഷ്ഹദിലാകും സംസ്കാര ചടങ്ങുകൾ പൂർത്തിയാകുക. ആധുനിക ഇറാന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ജനക്കൂട്ടമാണ് മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ സംസ്കാര ചടങ്ങുകൾക്കായി ടെഹ്റാനിൽ ഒത്തുകൂടിയത്.ഗ്രാൻഡ് മൊസല്ല മതസമുച്ചയത്തിൽ നിന്ന് ആരംഭിച്ച വിലാപയാത്രയിൽ ഇറാനിയൻ പതാകയും ഷിയാ ആചാരങ്ങളുടെ ഭാഗമായ ചുവപ്പും,പച്ചയും കൊടികളുമേന്തി ലക്ഷക്കണക്കിന് ജനങ്ങൾ അണിനിരന്നു.
0 Comments