ഫുട്ബോൾ താരങ്ങൾക്ക് ആദരവും രക്തദാനസേന രൂപീകരണവും സംഘടിച്ചു

 



അമ്പലവയൽ: ടാഗോർ ആർട്സ് & സ്പോർട്സ് ക്ലബ്ബിൻ്റെ നേതൃത്ത്വത്തിൽ സംസ്ഥാന സബ് ജൂനിയർ  വനിത ഫുട്ബോൾ മൽസരത്തിൽ വയനാട് ജില്ലയെ പ്രതിനിധീകരിച്ച അമ്പലവയലിൻ്റെ താരങ്ങൾക്ക് ആദരവ് സംഘടിപ്പിച്ചു. ഫുട്ബോൾ താരങ്ങളായ വേദ, ഗൗരി സജി, അൻഹ ഷെറിൻ, നിഷാന, അലംകൃത, തീർത്ഥ എന്നിവരെയാണ് ആദരിച്ചത്. ക്ലബ്ബും സൗഖ്യാ ക്ലിനിക്കുമായി ചേർന്ന് രക്തദാനസേന രൂപീകരിക്കുകയും ചെയ്തു.ക്ലബ്ബ് സെക്രട്ടറി അനിൽ കെ ആർ അദ്ധ്യക്ഷത വഹിച്ചു. സുൽത്താൻ ബത്തേരി ടൂറിസം ഡെവലപ്പ്മെൻ്റ് സഹകരണ സംഘം പ്രസിഡണ്ട് കെ.ഷമീർ ഉദ്ഘാടനം ചെയ്തു. ജില്ലാ ഫുട്ബോൾ അസോസിയേഷൽ എക്സിക്യുട്ടീവ് അംഗം നിഷാന്ത് മാത്യു, വ്യാപാരി വ്യവസായി സമിതി പ്രസിഡണ്ട് ഷിനോജ് എൻഎസ്, കെ.കെ രാധാകൃഷ്ണൻ, കെ.മുജീബ്, സിറാജ് മുട്ടിൽ, ആൻ്റോ തോമസ്, സേതുമാധവൻ, ഇ.കെ ജോണി,കെ.ജാഷിദ്, ജിഷ്ണു ജനാർദ്ദനൻ എന്നിവർ സംസാരിച്ചു. 

Post a Comment

0 Comments