ആലപ്പുഴ: ആലപ്പുഴയിൽ ഗൺമാൻമാരുടെ മർദനത്തിൽ എസ്ഐടി റിപ്പോർട്ടിൽ തുടർനടപടി വൈകുന്നു. അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിട്ട് രണ്ടാഴ്ച പിന്നിടുന്നു. അന്വേഷണസംഘം ഡിജിപിക്കാണ് റിപ്പോർട്ട് നൽകിയിരുന്നത്. അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ചെന്നായിരുന്നു എസ് ഐ ടിയുടെ കണ്ടെത്തൽ. എഡിജിപി അജിത് കുമാറിനെതിരെ ഉദ്യോഗസ്ഥരുടെ മൊഴിയും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരുന്നു.
അതേസമയം എസ്ഐടി റിപ്പോർട്ട് വൈകുന്നതിൽ അസ്വാഭാവികത ഉണ്ടെന്ന് കരുതുന്നില്ലെന്ന് ആലപ്പുഴയിൽ മർദനമേറ്റ അജയ് ജ്യുവൽ കുര്യാക്കോസ് മീഡിയവണിനോട് പറഞ്ഞു. ഉചിതമായ നടപടിയെടുക്കുമെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞതാണ്. അജിത് കുമാറിനെ സംരക്ഷിക്കാനാണ് പൊലീസ് റിപ്പോർട്ട് വൈകിപ്പിക്കുന്നതെന്ന് കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
''എം.ആർ അജിത് കുമാറിനെതിരെ നടപടിയെടുക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. സർക്കാർ അന്വേഷണത്തെ വലിയ പ്രാധാന്യത്തോടെയാണ് കാണുന്നത്. മികച്ച രീതിയിലാണ് അന്വേഷണം നടന്നത്. റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ഉചിതമായ നടപടിയെടുക്കുമെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞതാണ്. റിപ്പോർട്ട് സര്‍ക്കാരിന് കൈമാറിക്കഴിഞ്ഞാൽ നടപടി ഉണ്ടാകും. അജിത് കുമാറിനെ സംരക്ഷിക്കാനാണോ പൊലീസ് റിപ്പോർട്ട് വൈകിപ്പിക്കുന്നതെന്ന് കരുതുന്നില്ല. അങ്ങനെയാണെങ്കിൽ അന്വേഷണം അജിത് കുമാറിലേക്ക് എത്തില്ലായിരുന്നു. ആരാണോ കുറ്റക്കാരൻ അവർക്കെതിരെ ശക്തമായ നടപടി ഉണ്ടാകണം. സര്‍ക്കാര്‍ പൂർണ പിന്തുണയാണ് എസ്ഐടിക്ക് നൽകുന്നത്'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
%20(1).jpg)
0 Comments