കൽപ്പറ്റ : ടൂറിസം മേഖലയിൽ ജോലി ചെയ്യുന്ന മുഴുവൻ വിഭാഗം ആളുകളേയും ഉൾപ്പെടുത്തി കേരള ടൂറിസം വർക്കേഴ്സ് കോൺഗ്രസ് (ഐ. എൻ.ടി. യു.സി ) വയനാട് ജില്ലാ ഘടകം രൂപീകരികരിച്ചു. കൃഷി വകുപ്പ് മന്ത്രി ടി. സിദ്ധീഖ് ഉത്ഘാടനം ചെയ്തു. ടൂറിസം മേഖല നേരിടുന്ന മുഴുവൻ പ്രശ്‌നങ്ങൾക്കും പരിഹാരം ഉണ്ടാക്കാൻ വേണ്ട നടപടി സ്വീകരിക്കാൻ മുൻകൈ എടുക്കുമെന്നും,. മേഖലയിലെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ വിദഗ്ദ സമിതിയെ നിയമിക്കാൻ ടൂറിസം മന്ത്രിയുമായി ചർച്ച ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. യോഗത്തിൽ ഐ. എൻ. ടി.യു.സി ജില്ലാ പ്രസിഡണ്ട് പി. പി ആലി അദ്ധ്യക്ഷത വഹിച്ചു . പി.കെ മുരളി സ്വാഗതം പറഞ്ഞു . ഗിരീഷ് കൽപറ്റ, പി. വിനോദ് കുമാർ, രാമചന്ദ്രൻ ചുണ്ടേൽ, ഗിരീഷ് പെരുന്തട്ട , സുബൈർ ഇളകുളം ഷംസുദ്ധീൻ, എന്നിവർ സംസാരിച്ചു
ഭാരവാഹികൾ : പി. പി. ആലി (പ്രസിഡണ്ട്)
പി. കെ. മുരളി (വർക്കിംഗ് പ്രസിഡണ്ട് ) സുബൈർ ഇളകുളം (ജനറൽ സെക്രട്ടറി)
ഗിരീഷ് പെരുന്തട്ട (ഖജാൻജി).

0 Comments