ന്യൂഡല്‍ഹി: ജീവനക്കാരുടെ എഐ ഉപയോഗത്തില്‍ നിയന്ത്രണവുമായി കാര്‍ നിര്‍മാതാക്കളായ ടെസ്‌ല. ഓരോ ആഴ്ചയിലേയും ജീവനക്കാരുടെ എഐ ഉപയോഗത്തിന് മസ്‌കിന്റെ ടെസ്‌ല പരിധി നിശ്ചയിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ആഴ്ചയില്‍ 200 ഡോളറിന്റെ എഐ ഉപയോഗം മാത്രമാണ് ജീവനക്കാര്‍ക്ക് ടെസ്‌ല അനുവദിച്ചിട്ടുളള്ത്. ചെലവ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ടെസ്‌ലയുടെ നടപടി.
ജീവനക്കാര്‍ ആയിരക്കണക്കിന് ഡോളറിന്റെ എഐ ടോക്കണുകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയതോടെയാണ് നിയന്ത്രണം കൊണ്ടുവരാന്‍ ടെസ്‌ല നിര്‍ബന്ധിതമായത്. വലിയ ചെലവ് ഇതിന് വേണ്ടി വരുന്നുവെന്ന ചൂണ്ടിക്കാട്ടിയാണ് കമ്പനിയുടെ നടപടികള്‍.
ടോക്കണ്‍ ഉപയോഗത്തില്‍ ജീവനക്കാര്‍ക്ക് റാങ്ക് നല്‍കാനും ടെസ്‌ലക്ക് പദ്ധതിയുണ്ട്. ഇതിനനുസരിച്ച് ഓരോ ജീവനക്കാരനും ഉപയോഗിക്കുന്ന എഐ ടോക്കണുകള്‍ കണക്കാക്കാന്‍ സാധിക്കും. ഇലോണ്‍ മസ്‌കിന്റെ നിര്‍ദേശപ്രകാരമാണ് പുതിയ മാറ്റമെന്നാണ് റിപ്പോര്‍ട്ട്.
വിവിധ എഐ മോഡലുകളിലേക്ക് ജീവനക്കാര്‍ക്ക് പ്രവേശനം നല്‍കാന്‍ ബോട്ടില്‍ റോക്കറ്റ് എന്ന പേരില്‍ എഐ മോഡലിന് ടെസ്‌ല തുടക്കമിട്ടിരുന്നു. ഓപ്പണ്‍ എഐ, ആന്ത്രോപിക്, എക്‌സ്എഐ എന്നിവ ഉപയോഗിക്കുന്നതിന് വേണ്ടിയായിരുന്നു പദ്ധതി.

0 Comments