ലൈഫ് ഭവന പദ്ധതി അട്ടിമറിക്കരുത്; കെ എസ് കെ ടി യു

  



വെണ്ണിയോട് :,ഭൂമിയും വീടും ഇല്ലാത്ത പാവങ്ങളുടെ കയറികിടക്കാൻ ഒരിടം എന്ന സ്വപ്നം യാഥാർഥ്യമാക്കാൻ എൽ ഡി എഫ് സർക്കാർ നടപ്പിലാക്കിയ ലൈഫ് ഭവന പദ്ധതി അട്ടിമറിക്കാനുള്ള യുഡിഫ് സർക്കാരിന്റെ നീക്കം ഉപേക്ഷിക്കണം എന്നും സ്ത്രീ സുരക്ഷ പദ്ധതിയും കണക്ട് റ്റു വർക്ക് പദ്ധതിയും കുടിശ്ശിക വിതരണം ചെയ്യണമെന്നും കെ എസ് കെ ടി വെണ്ണിയോട് മേഖല സമ്മേളനം ആവശ്യപ്പെട്ടു. കുറുമ്പാലക്കോട്ട  വി എസ്‌ അച്ചുതാനന്ദൻ നഗറിൽ ചേർന്ന സമ്മേളനം ജില്ലാ പ്രസിഡന്റ് കെ ഷമീർ ഉൽഘടനം ചെയ്തു. അന്നമ്മ ജോർജ് അധ്യക്ഷത വഹിച്ചു. ഉദയകുമാർ രക്ത സാക്ഷിപ്രമേയവും ശ്യാമളമോഹനൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സെക്രട്ടറി പി ജി ജയൻ റിപ്പോർട്ട് അവതരിപ്പിച്ചു. വി എൻ ഉണ്ണികൃഷ്ണൻ വി ജെ ജോസ് , കുരിയാക്കോസ് പി ഡി  കെ വി കേളു , പി ജി ജയൻ  സംസാരിച്ചു

Post a Comment

0 Comments