കൽപറ്റ : കഴിഞ്ഞ ദിവസം കള്ളാടിയിൽ നടന്ന മണ്ണിടിച്ചിലിനെ വയനാട് ദുരന്തമായി ചിത്രീകരിക്കരുതെന്ന് വയനാട് ടൂറിസം വർക്കേഴ്സ് കോൺഗ്രസ് (ഐ. എൻ. ടി യു.സി ) ആവശ്യപ്പെട്ടു . മുമ്പ് ചൂരൽമലയിലെ അപകടത്തെ വയനാട് ദുരന്തമായി പത്രമാധ്യമങ്ങളിലൂടെ വന്ന സാഹചര്യത്തിൽ വയനാടിൻ്റെ പ്രധാന വരുമാനമായ ടൂറിസത്തെ വലിയ രീതിയിൽ ബാധിച്ചിരുന്നു ഇനിയും അത്തരത്തിൽ വാർത്തകൾ വന്നാൽ അത് ടൂറിസം മേഖലക്ക് വലിയ പ്രതിസന്ധി സൃഷ്‌ടിക്കും . സത്യസന്ധമായ വാർത്തകൾ മാത്രം കൊടുക്കുന്നതിനായി എല്ലാ മാധ്യമങ്ങളുടേയും , സമൂഹമാധ്യമങ്ങളുടേയും സഹകരണം ഉണ്ടാവണമെന്ന് യോഗം അഭ്യർത്ഥിച്ചു . അതോടൊപ്പം കള്ളാടി ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവർക്ക് യോഗത്തിൽ അനുശോചനം രേഖപ്പെടുത്തി ജില്ലാ സെക്രട്ടറി സുബൈർ ഇള കുളം സ്വാഗതം പറഞ്ഞു . ജില്ലാ പ്രസിഡണ്ട് പി.പി ആലി അദ്ധ്യക്ഷത വഹിച്ചു വർക്കിംഗ് പ്രസിഡണ്ട് പി.കെ മുരളി, ഖജാൻജി ഗിരീഷ് പെരുന്തട്ട , ഷംസുദ്ധീൻ, ജോജി ജോക്കബ് , സജീഷ് കുമാർ, ജിഷ എന്നിവർ സംസാരിച്ചു .

0 Comments