കുറ്റിപ്പുറത്ത് ബസ് കാറിന്റെ മുകളിലേക്ക് മറിഞ്ഞ് അപകടം; ഒരു മരണം, നിരവധി പേര്‍ക്ക് പരിക്ക്




 മലപ്പുറം: കുറ്റിപ്പുറത്ത് ലിമിറ്റഡ് സ്റ്റോപ്പ് ബസ് കാറിന്റെ മുകളിലേക്ക് മറിഞ്ഞ് അപകടം. ദേശീയപാതയിലാണ് അപകടമുണ്ടായത്. ഒരാൾ മരിച്ചതായാണ് വിവരം. അപകടത്തില്‍ ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു.

ബസും കാറും പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. നിര്‍ത്തിയിട്ടിരുന്ന കാറിന് മുകളിലേക്ക് ബസ് മറിയുകയായിരുന്നു എന്നാണ് വിവരം.

കുറ്റിപ്പുറം റെയില്‍വേ മേല്‍പ്പാലത്തിന് സമീപത്തുള്ള ആറുവരി പാതയിലാണ് അപകടം നടന്നത്. പരിക്കേറ്റവരുടെ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

നിലവില്‍ പൊലീസും സന്നദ്ധപ്രവര്‍ത്തകരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. കോഴിക്കോട്-തൃശൂര്‍ റൂട്ടില്‍ ഓടുന്ന ബസാണ് അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം.

Post a Comment

0 Comments