'ഇൻവോയ്‌സ്‌ ഇല്ലാതെ ലക്ഷങ്ങൾ കൈപ്പറ്റി'; മാസപ്പടിക്കേസില്‍ ടി.വീണക്കെതിരെ കൂടുതല്‍ തെളിവുകളുമായി ഇ.ഡി




 തിരുവനന്തപുരം: മാസപ്പടിക്കേസില്‍ ടി.വീണക്കെതിരെ കൂടുതല്‍ തെളിവുകളുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഇൻവോയ്‌സ്‌ ഇല്ലാതെ വീണ ലക്ഷങ്ങൾ കൈപ്പറ്റിയെന്നാണ് കണ്ടെത്തൽ.

ശശിധരൻ കർത്തയും വീണയും പ്രധാനമായും ശ്രദ്ധിച്ചത് ഇന്‍വോയ്സ് നിര്‍മിക്കുന്നതിലും ഇടപാടുകളിലുമാണെന്നും അഡ്ജൂഡിക്കറ്റിങ് അതോറിറ്റിക്ക് നല്‍കിയ ഇഡി റിപ്പോര്‍ട്ടിൽ പറയുന്നു.

ട്രാന്‍സ്പോര്‍ട്ടര്‍മാരെ മറയാക്കി സിഎംആര്‍എല്‍ തട്ടിപ്പ് നടത്തിയെന്നും കണ്ടെത്തലുണ്ട്. ട്രാന്‍സ്‌പോര്‍ട്ടര്‍മാര്‍ക്ക് ഏഴ് ശതമാനം കമ്മീഷന്‍ നല്‍കി പണം തട്ടിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

ആദ്യം ട്രാന്‍സ്പോര്‍ട്ടേഷന്‍ കരാറുണ്ടാക്കി പണം കൈമാറും. പിന്നീട് ഈ പണം പിന്‍വലിച്ച് സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്നതായിരുന്നു രീതി.

ഇതിനായിരുന്നു കമ്മീഷന്‍ നല്‍കിയിരുന്നതെന്നും ഇഡി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 100 കോടി രൂപയ്ക്ക് മുകളില്‍ ഇത്തരം വലിയ ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നാണ് ഇഡിയുടെ നിഗമനം.

ബില്ലുകള്‍ തയ്യാറാക്കുന്നതിന് മുമ്പ് തന്നെ എക്സാലോജിക്കിനായി പണം അനുവദിച്ച് നല്‍കിയിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.

ഇ-മെയില്‍ ആശയ വിനിമയങ്ങള്‍ ഉള്‍പ്പടെ പരിശോധിക്കുന്നതിനായി പിടിച്ചെടുത്ത ഐഫോണ്‍ കൂടാതെ വീണയുടേതായി നിര്‍ണായകമായ ചുവന്ന പുറംചട്ടയുള്ള ഡയറി കൂടി കണ്ടെടുത്തുവെന്നും അന്വേഷണസംഘം അറിയിച്ചു.

Post a Comment

0 Comments