സ്വന്തം ഭാര്യയുണ്ടായാലെ കേരളത്തിലെ വിപ്ലവം പൂര്‍ത്തിയാകൂ എന്നാണ് എം.വി ഗോവിന്ദന്റെ നിലപാട്: ടി.കെ ഗോവിന്ദന്‍ എംഎല്‍എ

 



പാലക്കാട്: പാർട്ടി വിട്ടുപോകുന്നവർക്കെതിരെ സിപിഎം പ്രയോഗിക്കുന്ന അധിക്ഷേപ വാക്കുകളെയും സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെയും രൂക്ഷമായി വിമർശിച്ച് തളിപ്പറമ്പ് എംഎല്‍എ ടി.കെ. ഗോവിന്ദന്‍.

"എം.വി ഗോവിന്ദന്‍ മൂന്ന് തവണ എംഎൽഎയായി, ജില്ലാ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയുമാകുമ്പോഴും എംഎൽഎയാണ്, മന്ത്രിയുമായി. ഒഴിയുമ്പോള്‍ സ്വന്തം ഭാര്യയെയാണ് ഇനി എംഎൽഎ ആക്കേണ്ടത് എന്ന് പറയുന്ന ഗോവിന്ദൻ മാസ്റ്റർക്ക് ഒരു പാർലമെന്ററി വ്യാമോഹവുമില്ലത്രെ! അദ്ദേഹത്തിന് വിപ്ലവബോധം. സ്വന്തം ഭാര്യ ഉണ്ടായാലേ കേരളത്തിൽ വിപ്ലവം പൂർത്തിയാകൂ എന്നാണ് അദ്ദേഹത്തിന്റെ നിലപാട്, എന്നിട്ട് അദ്ദേഹം നമ്മളോട് പറയുന്നു, പാര്‍ലമെന്ററി മോഹമെന്ന്'- ടി.കെ ഗോവിന്ദന്‍ പറഞ്ഞു.

'വർഗവഞ്ചകൻ, പരനാറി, കുലംകുത്തി തുടങ്ങിയ പദങ്ങൾ പാർട്ടിയിൽ നിന്ന് ആരെങ്കിലും വിട്ടുപോയാൽ പ്രയോഗിക്കാൻ വേണ്ടി സിപിഎം അവരുടെ നിഘണ്ടുവിൽ കരുതിവെച്ചിട്ടുള്ളതാണ്. ഈ പദങ്ങളെല്ലാം നേരത്തെ വിട്ടുപോയ ശശിക്കെതിരെയും തനിക്കെതിരെയും അവർ ഉപയോഗിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഇടതുപക്ഷത്തെ പ്രബല പാർട്ടിയായ സിപിഎമ്മിനെ പൂർണ്ണമായും ഇല്ലാതാക്കിക്കൊണ്ടല്ലാതെ ഗോവിന്ദൻ മാസ്റ്റർ ആ സ്ഥാനം വിട്ടുപോകുമെന്ന് തനിക്ക് തോന്നുന്നില്ല'- അദ്ദേഹം വ്യക്തമാക്കി.

ഡെമോക്രാറ്റിക് മാര്‍ക്‌സിസ്റ്റ് ഫ്രണ്ട്(ഡിഎംഎഫ്) പാലക്കാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച നയപ്രഖ്യാപന കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു ടി.കെ ഗോവിന്ദന്‍. ജൂലൈ ആറിന് നടന്ന പരിപാടി സിഎംപി നേതാവും ഗതാഗതമന്ത്രിയുമായ സി.പി ജോണാണ് ഉദ്ഘാടനം ചെയ്തത്.

Post a Comment

0 Comments