നല്ലൂർനാട് എ.എം.എം.ആർ.ജി.എച്ച്.എസ്.എസില്‍ പ്ലസ് വൺ വിദ്യാർഥികൾക്ക് പ്രവേശനോത്സവം നടത്തി

 




നല്ലൂർനാട് എ.എം.എം.ആർ.ജി.എച്ച്.എസ്.എസില്‍ പ്ലസ് വൺ വിദ്യാർഥികൾക്ക് പ്രവേശനോത്സവം നടത്തി. ജില്ലാ പഞ്ചായത്ത്  അംഗം ജിൽസൺ തൂപ്പുംകര  ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം കെ മുരളീധരൻ അധ്യക്ഷത വഹിച്ചു. മക്കളെ അറിയാൻ എന്ന വിഷയത്തിൽ സൗഹൃദ ക്ലബ്ബ് കോ ഓർഡിനേറ്റർ ടി.എം മുബീന, കരിയർ സാധ്യതയെക്കുറിച്ച് കരിയർ ഗൈഡ് കെ.വി അനീഷ് എന്നിവർ ക്ലാസെടുത്തു. സ്കൂള്‍ പ്രിൻസിപ്പല്‍ എ സ്വർഗിണി, പി.ടി.എ അംഗങ്ങളായ ബാലൻ, ബാലകൃഷ്ണൻ, ജ്യോതി, സീനിയർ സൂപ്രണ്ട് ദിലീപ് കുമാർ, പ്രധാനധ്യാപകന്‍ എസ് അബ്ദുുള്ള, അധ്യാപിക എസ് ഉമ, എന്നിവര്‍ സംസാരിച്ചു. 


Post a Comment

0 Comments