എം.എസ്.സി എൽസ കപ്പലപകടത്തെ തുടർന്ന് ഇന്ത്യയിൽ തുടരുന്ന നാവികരോട് നീതി പൂർവ്വം പെരുമാറേണ്ടതല്ലേയെന്ന് ഹൈക്കോടതി. അന്വേഷണത്തിന്റെ പേരിൽ വ്യക്തമായ മറ്റ് കാരണമില്ലാതെ നാവികരെ തടഞ്ഞു വയ്ക്കേണ്ടതുണ്ടോയെന്നും കോടതിയുടെ വാക്കാൽ പരാമർശം. അന്വേഷണം പൂർത്തിയായെങ്കിൽ ചില നാവികരെയെങ്കിലും വിട്ടയയ്ക്കണമെന്നും ഓൺലൈനായി ഹാജരാകാനും ആവശ്യപ്പെടാമെന്നും ഹൈക്കോടതി നിർദേശിച്ചു.
രാജ്യത്തെ നീതിന്യായ വ്യവസ്ഥ നിരീക്ഷണ വിധേയമാണ്. അന്താരാഷ്ട്ര ഉടമ്പടികൾ പാലിക്കേണ്ട ബാധ്യത രാജ്യത്തിനുണ്ടെന്ന് ഹൈക്കോടതി പറഞ്ഞു. വിട്ടയയ്ക്കാനാവശ്യപ്പെട്ട് നാല് നാവികർ നൽകിയ ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ വാക്കാൽ പരാമർശം. ഹർജി ഹൈക്കോടതി ജൂലൈ 28ലേക്ക് മാറ്റി

0 Comments