കേളകം:കഴിഞ്ഞ ദിവസം ശാന്തിഗിരിയിൽ കാട്ടാന ആക്രമണത്തിൽ കൃഷി നശിപ്പിച്ച കാക്കനാട് ജോർജ്ജ് എന്ന കർഷകന്റെ കൃഷി സ്ഥലം കത്തോലിക്ക കോൺഗ്രസ് ചുങ്കക്കുന്ന്മേഖല ഭാരവാഹികൾ സന്ദർശിച്ചു നഷ്ടപ്പെട്ട കാർഷിക വിളകൾക്ക് നഷ്ടപരിഹാരം അടിയന്തരമായി എത്തിക്കുക, ശാന്തിഗിരി മുതൽ പാൽ ചുരം വരെ ആനമതിൽ നിർമ്മിച്ച് പൗരന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക, വനാതിർത്തിയിൽ വനം വകുപ്പ് ഉദ്യോഗസ്ഥൻ പെട്രോളിംഗ് നടത്തുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു. ഈ കാര്യങ്ങളിൽ സർക്കാർ നിഷ്ക്രിയത്തം തുടർന്നാൽ ശക്തമായ സമര പരിപാടികൾക്ക് കത്തോലിക്ക കോൺഗ്രസും നേതൃത്വം നൽകുമെന്ന് മുന്നറിയിപ്പ് നൽകി. കത്തോലിക്ക കോൺഗ്രസ് മേഖല പ്രസിഡൻറ് മാത്യു കൊച്ചുതറ, ജിൽസ് എം മേക്കൽ,ബിജു പൊയിക്കുന്നേൽ, സെബാസ്റ്റ്യൻ പെരുമാട്ടികുന്നേൽ, പ്രവീൺ താഴത്തെ മുറി, ജോസ് പാട്ടപ്പറമ്പിൽ, സിറിയക്ക് ജോർജ് മണിയാകു പാറ,ഫ്രാൻസിസ് കണ്ണമ്പള്ളി,അനൂപ് കൊല്ലിയിൽ, ജയമോൻ കളപ്പുര, ഷൈജൻ വൈറ പുലിയാനിക്കൽ എന്നിവർ പ്രതിനിധി സംഘത്തിൽ ഉണ്ടായിരുന്നു

0 Comments