പാലക്കാട്ട് ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച സിപിഎം പഞ്ചായത്തംഗം രാജിവച്ചു

 



പാലക്കാട്: പാലക്കാട് ശ്രീകൃഷ്ണപുരത്ത് ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച സിപിഎം അംഗം രാജിവച്ചു. ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത് മെമ്പർ സി.സുജിത്താണ് രാജിവെച്ചത്. സുജിത്ത് നേരത്തെ മുൻകൂർ ജാമ്യം തേടിയിരുന്നു.

കഴിഞ്ഞ മെയ് മാസത്തിലാണ് സംഭവം. തട്ടിപ്പിനും പീഡനത്തിനുമെതിരെ പാർട്ടിക്കകത്ത് ഉയർന്ന കടുത്ത പ്രതിഷേധത്തെ തുടർന്ന് ഇയാളെ നേരത്തെ പാർട്ടി സസ്പെൻഡ് ചെയ്തിരുന്നു. കേസിൽ പ്രതിചേർത്തതിന് പിന്നാലെ ഭരണസമിതിയോഗങ്ങളിലൊന്നും സുജിത് പങ്കെടുത്തിരുന്നില്ല. ഇത്തരത്തിൽ തുടർച്ചയായി ഭരണസമിതി യോഗത്തിൽ നിന്ന് വിട്ടുനിൽക്കുന്നതിനാൽ ആഗസ്റ്റ് മാസത്തിൽ അംഗത്വം നഷ്ടപ്പെടാനിരിക്കെയാണ് രാജിയറിയിച്ചുകൊണ്ട് സെക്രട്ടറിക്ക് കത്ത് കൈമാറിയിരിക്കുന്നത്.

Post a Comment

0 Comments