അടിക്ക് തിരിച്ചടി, അര്‍ജന്റീനയെ വിറപ്പിച്ച് കേപ് വെര്‍ദെ; ഒടുവില്‍ കടന്നുകൂടി, ഇനി അങ്കം ഈജിപ്തിനെതിരെ

 



മയാമി: പൊരുതി കളിച്ച കേപ് വെര്‍ദയെ അധിക സമയത്ത് മറികടന്ന് നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന പ്രീ ക്വാര്‍ട്ടറിലേക്ക്. രണ്ടിനെതിരെ മൂന്ന് ഗോളിനായിരുന്നു അര്‍ജന്റീനയുടെ ജയം. ടൂര്‍ണമെന്റിലുടനീളം അട്ടിമറികളിലൂടെ ശ്രദ്ധേയരായ കേപ് വെര്‍ദെയുടെ മികച്ച ചെറുത്തുനില്‍പ്പിനെ അതിജീവിച്ചാണ് ലയണല്‍ മെസിയും സംഘവും അവസാന പതിനാറിലെത്തിയത്. ലിയോണല്‍ മെസി, ലിസാന്‍ഡ്രോ മാര്‍ട്ടിനെസ് എന്നിവര്‍ ഓരോ ഗോള്‍ വീതം നേടി. ഒരെണ്ണം കേപ് താരം ഡിനിയുടെ സെല്‍ഫ് ഗോളായിരുന്നു. ഡെറോയ് ഡ്വാര്‍തെ, സിഡ്‌നി ലോപസ് എന്നിവരുടെ വകയായിരുന്നു കേപ് വെര്‍ദെയുടെ ഗോളുകള്‍.

മത്സരത്തിന്റെ 29-ാം മിനിറ്റില്‍ ലയണല്‍ മെസി നേടിയ ഗോളിലൂടെ അര്‍ജന്റീന ലീഡ് എടുത്തു. ഇത് താരത്തിന്റെ കരിയറിലെ ഇരുപതാമത് ലോകകപ്പ് ഗോളായിരുന്നു. എന്നാല്‍, രണ്ടാം പകുതിയില്‍ ഡെറോയ് ഡുവാര്‍ട്ടെയുടെ ഗോളിലൂടെ കേപ്പ് വെര്‍ദെ ഒപ്പമെത്തി. 90 മിനിറ്റിനുശേഷം മത്സരം അധികസമയത്തേക്ക് നീണ്ടു. അധികസമയത്തിന്റെ തുടക്കത്തില്‍ ലിസാന്‍ഡ്രോ മാര്‍ട്ടിനെസ് അര്‍ജന്റീനയെ വീണ്ടും മുന്നിലെത്തിച്ചെങ്കിലും, കേപ്പ് വെര്‍ദെയുടെ സിഡ്നി ലോപ്പസ് കാബ്രല്‍ ഒരു തകര്‍പ്പന്‍ ഗോളിലൂടെ വീണ്ടും സമനില പിടിച്ചു.

എന്നാല്‍, അധികസമയത്തിന്റെ രണ്ടാം പകുതിയില്‍ ലയണല്‍ മെസ്സിയുടെ തകര്‍പ്പന്‍ പാസില്‍ നിന്ന് വന്ന നീക്കം ഒടുവില്‍ കേപ്പ് വെര്‍ദെ താരം ഡിനി ബോര്‍ഗസിന്റെ സെല്‍ഫ് ഗോളില്‍ കലാശിക്കുകയും അര്‍ജന്റീന വിജയം ഉറപ്പിക്കുകയുമായിരുന്നു

Post a Comment

0 Comments