ഹോര്‍മുസ് വഴിയുള്ള ചരക്ക് നീക്കം സുഗമമായി; എല്‍എന്‍ജി വിതരണത്തിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം പിന്‍വലിച്ചു




ഡൽഹി :എല്‍എന്‍ജി വിതരണത്തിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് അയവ് വന്നതിന് പിന്നാലെ ഹോര്‍മുസ് വഴിയുള്ള ചരക്ക് നീക്കം സുഗമമായതോടെയാണ് നടപടി.

കഴിഞ്ഞ മാര്‍ച്ചിലാണ് കേന്ദ്രം വിതരണ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. മുന്‍ഗണനാ ക്രമത്തില്‍ മാത്രം വാതകം വിതരണം ചെയ്യാനും ഉപയോഗം നിയന്ത്രിക്കാനും സര്‍ക്കാര്‍ നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇനി എല്ലാ മേഖലകളിലേക്കും പ്രകൃതി വാതകം സുഗമമായി എത്തും. രാജ്യത്തെ വ്യവസായ വാണിജ്യ മേഖലകള്‍ക്ക് ഇത് വലിയ രീതിയില്‍ കരുത്ത് പകരും.

Post a Comment

0 Comments