അമ്പലവയൽ പബ്ലിക്ക് ലൈബ്രറിയും കേരള സംഗീത കലാക്ഷേത്രയും സംയംക്തമായി ലൈബ്രറി ഹാളിൽ പ്രശസ്ത ഗായിക എസ്. ജാനകി അനുസ്മരണവും സംഗീത വിരുന്നും സംഘടിപ്പിച്ചു.മുൻ ഗ്രാമപഞ്ചായത്ത് വൈ: പ്രസിഡണ്ട് കെ.ഷമീർ അദ്ധ്യക്ഷത വഹിച്ചു.അമ്പലവയൽ പബ്ളിക്ക് ലൈബ്രറി പ്രസിഡണ്ട് ജെസ്സി ജോർജ് ഉൽഘാടനംചെയ്തു. പുകസ ജില്ലാ കമ്മിറ്റിഅംഗം പ്രമോദ് ബാലകൃഷ്ണൻ, എഴുത്ത് കാരി ഡോ: നിഖിലചന്ദ്രൻ ,സംഗീത ടീച്ചർ റോസ് ഹാൻസ് എന്നിവർ ആശംസകൾ അർപ്പിച്ചു.ലൈബ്രറി സെക്രട്ടറി കെ.മുജീബ് സ്വാഗതവും വൈ: പ്രസിഡണ്ട് ജിഷ്ണു ജനാർദ്ദനൻ നന്ദിയും പറഞ്ഞു.കേരള സംഗീത കലാക്ഷേത്രയുടെ നേതൃത്വത്തിൽ എസ ജാനകി ആലപിച്ച ഗാനങ്ങളുടെ സംഗീത വിരുന്നും നടന്നു

0 Comments