ജോർദാനിൽ അമേരിക്കൻ സൈനിക താവളത്തിന് നേരെ ഇറാൻ മിസൈലാക്രമണം; രണ്ട് യുഎസ് സൈനികർ കൊല്ലപ്പെട്ടു

 



അമ്മൻ: ജോർദാനിലെ അമേരിക്കൻ സൈനിക താവളത്തിന് നേരെ ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈലാക്രമണത്തിൽ രണ്ട് യുഎസ് സൈനികർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ ഒരു സൈനികനെ കാണാതാവുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. പശ്ചിമേഷ്യയിൽ സംഘർഷം അതിരൂക്ഷമായി തുടരുന്നതിനിടെയാണ് അമേരിക്കയ്ക്ക് കനത്ത തിരിച്ചടിയായി ജോർദാനിലെ ആക്രമണം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. അമേരിക്കയുടെ യുദ്ധസമാനമായ നടപടികൾക്ക് 'മറക്കാനാവാത്ത പാഠം' നൽകുമെന്ന് ഇറാൻ പരമോന്നത നേതൃത്വം മുന്നറിയിപ്പ് നൽകി.


കഴിഞ്ഞ ദിവസം ജോർദാനിൽ ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിലാണ് രണ്ട് യുഎസ് സൈനികർ കൊല്ലപ്പെട്ടത്. പരിക്കേറ്റ നാല് സൈനികരെ ജോർദാനിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചെങ്കിലും പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഇവരെ വിട്ടയച്ചതായി യുഎസ് സൈന്യം വ്യക്തമാക്കി. ചെറിയ പരിക്കുകളേറ്റ മറ്റ് ഉദ്യോഗസ്ഥർ ജോലിയിൽ തിരിച്ചെത്തിയിട്ടുണ്ട്. കൊല്ലപ്പെട്ട സൈനികരുടെ വിവരങ്ങൾ കുടുംബാംഗങ്ങളെ അറിയിച്ച ശേഷം മാത്രമേ പുറത്തുവിടുകയുള്ളൂവെന്ന് സെൻട്രൽ കമാൻഡ് വാർത്താക്കുറിപ്പിൽ അറിയിച്ചു. അമേരിക്കയും ഇറാനും തമ്മിലുള്ള ഈ സംഘർഷം ആരംഭിച്ചതിനുശേഷം ഇതുവരെ 16 യുഎസ് സൈനികർ കൊല്ലപ്പെടുകയും 430ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

Post a Comment

0 Comments