അമ്പായത്തോട് സെന്റ് ജോർജ്ജ് എൽ പി സ്കൂളിൽ ലഹരി വിരുദ്ധ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു

 


 


അമ്പായത്തോട് :  അമ്പായത്തോട് സെന്റ് ജോർജ്ജ് എൽ പി സ്കൂളിൽ ലഹരി വിരുദ്ധ മാസാചരണത്തോട്  അനുബന്ധിച്ച് BIYOND THE BUZZ ലഹരി വിരുദ്ധ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ഫ്ലാഷ് മോബ് അമ്പായത്തോട് ടൗണിൽ നടത്തി. ഹെഡ്മിസ്ട്രസ് സിസ്റ്റർ മിനി ജോസഫ് സ്വാഗതം ആശംസിച്ചു. തുടർന്ന് വിദ്യാർത്ഥി പ്രതിനിധി നിയോണ നിഷാന്ത് ലഹരിവിരുദ്ധ സന്ദേശം നൽകി. പിടിഎ പ്രസിഡണ്ട് നിഷാന്ത് എം തോമസ് ലഹരി വിരുദ്ധ സന്ദേശം നൽകി.അധ്യാപിക സിസ്റ്റർ സുഷ (എസ് എ ബി എസ്) നന്ദി അർപ്പിച്ചു.

Post a Comment

0 Comments