ഡൽഹി :ജന്തർമന്തറിലെ സിജെപി പ്രതിഷേധവുമായി ബന്ധപ്പെട്ട് സൻസദ് ചലോ മാർച്ചിൽ എൻഐഎ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് നൽകിയ പൊതു താൽപര്യ ഹർജി തള്ളി. ഡൽഹി ഹൈക്കോടതിയാണ് ഹർജി തള്ളിയത്. എൻഐഎ അന്വേഷണത്തിൽ തീരുമാനമെടുക്കേണ്ടത് കേന്ദ്രസർക്കാർ ആണെന്നും അതിൽ ഇടപെടാൻ ആകില്ലെന്നും ഡൽഹി ഹൈക്കോടതി വ്യക്തമാക്കി.
ധർമ്മേദ്ര പ്രധാൻ്റെ രാജികൊണ്ടാല്ലാതെ ഒരു ഒത്തു തീർപ്പിന് സിജെപി തയ്യാറല്ല . രാജി മാത്രം ഇല്ലെന്ന് കേന്ദ്ര സർക്കും. ഡൽഹിയിലെ കോൺസ്ട്ടിട്യൂഷൻ ക്ലബ്ബിൽ നടന്ന 2 ആം വട്ട ചർച്ചയിലും സമവായം ഇല്ല. സിജെപി വക്താക്കളുമായി കേന്ദ്രമന്ത്രിമാരായ ജെ പി നഡ്ഡയും , ജിതേന്ദ്ര സിംഗും രണ്ടുമണിക്കൂറോളമാണ് ചർച്ച നടത്തിയത്. സമരക്കാർക്കെതിരെ എടുത്ത 11ഓളം എഫ്ഐആറുകൾ റദ്ദാക്കുക, ആത്മഹത്യ ചെയ്ത വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് ഒരുകോടി രൂപ നഷ്ടപരിഹാരം നൽകുക ഇനി ആവശ്യങ്ങൾ കേന്ദ്രം അംഗീകരിച്ചു. നാളെ വീണ്ടും മൂന്നാം വട്ടം ചർച്ച നടക്കും. രാജിയില്ലെങ്കിൽ പ്രതിഷേധം കൂടുതൽ കടുപ്പിക്കുമെന്ന് സി ജെ പി വക്താകൾ പറഞ്ഞു.

0 Comments