സ്പെഷ്യൽ റൂൾ അട്ടിമറിച്ച് പി.എസ്.സി; ഡിവിഷണൽ അക്കൗണ്ടന്റ് പരീക്ഷയിൽ ക്രമക്കേടെന്ന് ആരോപണം

 



തിരുവനന്തപുരം: കേരള പി.എസ്.സി നടത്തിയ ഡിവിഷണൽ അക്കൗണ്ടന്റ് പരീക്ഷയിൽ വ്യാപക ക്രമക്കേട് നടന്നതായി ആരോപണം. പരീക്ഷാ രീതിയിലും വിഷയത്തിലും വ്യക്തമായ സ്പെഷ്യൽ റൂൾ നിലവിലുള്ള ചുരുക്കം പരീക്ഷകളിൽ ഒന്നാണിത്. എന്നാൽ, ഈ റൂൾ വ്യവസ്ഥകൾ പൂർണ്ണമായും ലംഘിച്ചുകൊണ്ട് പി.എസ്.സി രണ്ട് തവണയായി പരീക്ഷ നടത്തുകയും ചട്ടപ്രകാരമുള്ള അനുപാതം അട്ടിമറിക്കുകയും ചെയ്തതായാണ് പരാതി ഉയർന്നിരിക്കുന്നത്.

യോഗ്യതാ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി പുതിയ ഉദ്യോഗാർത്ഥികളെ തിരുകിക്കയറ്റാനുള്ള നീക്കമാണ് ഇതിന് പിന്നിലെന്നാണ് ആരോപണം. പി.എസ്.സിയുടെ ഈ അശാസ്ത്രീയമായ നടപടി മൂലം ബൈ ട്രാൻസ്ഫർ വഴി പ്രൊമോഷൻ പ്രതീക്ഷിച്ചിരുന്ന യു.ഡി ക്ലർക്കുമാർക്ക് പരീക്ഷ എഴുതാനും ജോലിയിൽ പ്രവേശിക്കാനുമുള്ള വലിയ അവസരമാണ് നഷ്ടമായിരിക്കുന്നത്.

Post a Comment

0 Comments