യുക്രൈൻ പ്രധാനമന്ത്രി രാജിവെച്ചു, സർക്കാരിൽ വൻ അഴിച്ചുപണി പ്രഖ്യാപിച്ച് സെലൻസ്കി




 കീവ്: യുക്രൈൻ പ്രധാനമന്ത്രി യുലിയ സ്വൈരിഡെങ്കോ രാജിവെച്ചു. രാജ്യത്തിന്റെ ഭരണസംവിധാനത്തിൽ വൻതോതിലുള്ള മാറ്റങ്ങൾ വരുത്തുന്നതിന്റെ ഭാഗമായാണ് അഴിച്ചുപണിയെന്ന് പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി അറിയിച്ചു. മുൻ പ്രധാനമന്ത്രിക്ക് സുപ്രധാനമായ മറ്റൊരു ചുമതല വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

യുക്രൈന്റെ ആധുനിക ചരിത്രത്തിലെ ഏറ്റവും കഠിനമായ ഒരു കാലഘട്ടത്തിൽ സർക്കാരിനെ നയിക്കാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നുവെന്ന് രാജിവെച്ചതിന് പിന്നാലെ സ്വൈരിഡെങ്കോ സോഷ്യൽ മീഡിയയിൽ കുറിച്ചു. തന്റെ അടുത്ത നീക്കങ്ങളെക്കുറിച്ച് പ്രസിഡന്റ് സെലൻസ്കിയുമായി ചർച്ച നടത്തിയിട്ടുണ്ട്. എന്നാൽ കൂടുതൽ വിവരങ്ങൾ ഇപ്പോൾ വെളിപ്പെടുത്തുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.

യുക്രൈന്റെ സാമ്പത്തിക കാര്യ മന്ത്രിയായി സേവനമനുഷ്ഠിച്ചിരുന്ന 39-കാരിയായ സ്വൈരിഡെങ്കോ, 2025 ജൂലൈയിലാണ് പ്രധാനമന്ത്രിയായി നിയമിതയായത്. അമേരിക്കയും യുക്രൈനും തമ്മിലുള്ള സുപ്രധാന ധാതു കരാർ യാഥാർത്ഥ്യമാക്കുന്നതിൽ അവർ നിർണ്ണായക പങ്ക് വഹിച്ചിരുന്നു. യു.എസ് താൽപ്പര്യങ്ങളെ മുൻനിർത്തി യുക്രൈന്റെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള സുപ്രധാന നീക്കമായാണ് കരാർ വിലയിരുത്തപ്പെട്ടിരുന്നത്

Post a Comment

0 Comments