തിരുവനന്തപുരം: അഴിമതി ആരോപണത്തെത്തുടർന്ന് മിൽമ തിരുവനന്തപുരം മേഖലാ യൂനിയൻ ഭരണസമിതി പിരിച്ചുവിച്ചു. ഈ മാസം 27ന് മിൽമ ഭരണസമിതി ചെയർമാന്റെ കാലാവധി അവസാനിക്കാനിരിക്കെയാണ് തീരുമാനം. ക്ഷീര വികസന വകുപ്പ് ജോ. ഡയറക്ടർക്കാണ് അഡ്മിനിസ്ട്രേറ്റീവ് ചുമതല. മണി വിശ്വനാഥാണ് നിലവിൽ തിരുവനന്തപുരം മേഖലാ യൂനിയൻ ചെയർമാൻ. ഈ മാസം 27ന് മിൽമ ഭരണസമിതി ചെയർമാന്റെ കാലാവധി അവസാനിക്കാനിരിക്കെയാണ് തീരുമാനം.
മഹാരാഷ്ട്രയിൽ നിന്നുള്ള പാൽ ട്രാൻസ്പോർട്ടേഷനിൽ അപാകതകളും അട്ടിമറിയും നടന്നെന്നും ശബരിമലയിൽ ഗുണമേന്മയില്ലാത്ത നെയ്യ് വിതരണം ചെയ്തെന്നുമുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. നിലവിൽ തിരുവനന്തപുരം യൂനിയൻ എൽഡിഎഫിനൊപ്പമാണ്. വരാനിരിക്കുന്ന ഭരണസമിതി തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടാണ് ഈ നീക്കമെന്ന ആരോപണങ്ങളും ഉയരുന്നുണ്ട്.

0 Comments