ഡോ.ടി.ജി മനോജ് കുമാറിന്റെ 'ഗ്ലോറിഫൈഡ് ലൈസ് 'എന്ന കഥാസമാഹാരത്തിന്റെ പ്രകാശനം നിർവ്വഹിച്ചു




 ഡോ.ടി.ജി മനോജ് കുമാറിന്റെ 'ഗ്ലോറിഫൈഡ് ലൈസ് 'എന്ന കഥാസമാഹാരത്തിന്റെ പ്രകാശനം പേരാവൂര്‍ രാജധാനി ഓഡിറ്റോറിയത്തില്‍ വച്ച് വൈദ്യുതി വകുപ്പ് മന്ത്രി അഡ്വ:സണ്ണി ജോസഫ്, വയലാര്‍ അവാര്‍ഡ്,കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് യു കെ കുമാരന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.

തൊണ്ടിയിൽ വായനശാല & പബ്ലിക് ലൈബ്രറി സെക്രട്ടറി ബാബു പി ജെ സ്വാഗതം ആശംസിച്ച ചടങ്ങിൽ സിബിച്ചൻ കെ ജോബ് (എഴുത്തുകാരൻ) അധ്യക്ഷനായിരുന്നു.

 രഞ്ജിത്ത് മർക്കോസ് പുസ്തകത്തെ പരിചയപ്പെടുത്തി ഫാ. മാത്യു തെക്കേമുറി അനുഗ്രഹ പ്രഭാഷണം നടത്തി.

ചടങ്ങിൽ സർവ്വശ്രീ ഓ മാത്യു, രമേശൻ വട്ടിയറ,ജോസഫ് മാസ്റ്റർ,രഞ്ജിത്ത് കമൽ, എൽ ആർ ഷാജി രാമചന്ദ്രൻ കടമ്പേരി എന്നിവർ സംസാരിച്ചു.

Post a Comment

0 Comments