അമ്പലവയൽ: അമ്പലവയൽ പബ്ലിക്ക് ലൈബ്രറിയുടെ നേതൃത്ത്വത്തിൽ വയോജനവേദിയുടെ കമ്മറ്റി പുനസംഘടിപ്പിച്ചു. വായനശാല പ്രസിഡണ്ട് ജെസ്സിജോർജ് അദ്ധ്യക്ഷത വഹിച്ചു. മുൻ ഗ്രാമപഞ്ചായത്ത് വൈ: പ്രസിഡണ്ട് കെ.ഷമീർ ഉദ്ഘാടനം ചെയ്തു. P.സോമൻ, P.മൊയ്തീൻ, വാസുമാഷ്, PK.അലവിക്കുട്ടി, KK.രാധാകൃഷ്ണൻ, എന്നിവർ സംസാരിച്ചു. ലൈബ്രറി സെക്രട്ടറി കെ.മുജീബ് സ്വാഗതവും വയോജനവേദി സെക്രട്ടറി സേതുമാധവൻ നന്ദിയും പറഞ്ഞു.
ഭാരവാഹികളായി പ്രസിഡണ്ട് വാസുമാഷ്, വൈസ്പ്രസിഡണ്ട് P.മൊയ്തീൻ, സെക്രട്ടറി സേതുമാധവൻ, ജോയ്ന്റ് സെക്രട്ടറി ശാന്ത എന്നിവരടങ്ങുന്ന 15.അംഗ കമ്മിറ്റി രൂപീകരിച്ചു.
0 Comments