പേടിഎം പേയ്‌മെന്റ് ബാങ്കിന് പൂട്ട്; ഉത്തരവിട്ട് ഡല്‍ഹി ഹൈക്കോടതി

 



ന്യൂഡല്‍ഹി: പേടിഎം പേയ്‌മെന്റ് ബാങ്കിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ഡല്‍ഹി ഹൈകോടതി ഉത്തരവ്. ആര്‍ബിഐ ലൈസന്‍സ് റദ്ദാക്കി മാസങ്ങള്‍ക്ക് ശേഷമാണ് പേടിഎം പേയ്‌മെന്റ് ബാങ്ക് പൂട്ടാന്‍ കോടതി ഉത്തരവിട്ടത്. നേരത്തെ ബാങ്കിങ്് ചട്ടങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്നാണ്് ആര്‍ബിഐ പേടിഎം പേയ്‌മെന്റ് ബാങ്കിന്റെ ലൈസന്‍സ് റദ്ദാക്കിയത്.

2026 ഏപ്രിലിലായിരുന്നു നടപടി. ആര്‍ബിഐയുടെ ചട്ടങ്ങള്‍ പാലിച്ചില്ലെന്നതായിരുന്നു കേന്ദ്രബാങ്ക് കണ്ടെത്തിയ കുറ്റം. ഇന്ന് ആര്‍ബിഐ പുറത്തിറക്കിയ പ്രസ്താവന പ്രകാരം 2026 ജൂലൈ 22ലെ ഡല്‍ഹി ഹൈകോടതി ഉത്തരവ് പ്രകാരം ബാങ്കിന്റെ പ്രവര്‍ത്തനം നിര്‍ത്താന്‍ ഉത്തരവിടുകയാണെന്നാണ് കേന്ദ്രബാങ്ക് അറിയിച്ചിരിക്കുന്നത്.

എസ്ബിഐയുടെ മുന്‍ ജനറല്‍ മാനേജറായിരുന്നു ഗിരികുമാര്‍ എം.നായരെ പേടിഎം പേയ്‌മെന്റ് ബാങ്കിന്റെ ലിക്വുഡേറ്ററായും നിയമിച്ചിട്ടുണ്ട്.

ഇന്ത്യയിലെ പ്രമുഖ ഫിന്‍ടെക് കമ്പനിയായ 'വണ്‍ 97 കമ്മ്യൂണിക്കേഷന്‍സിന്റെ' (One97 Communications) കീഴില്‍ 2017-ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഡിജിറ്റല്‍ ബാങ്കിംഗ് സംവിധാനമാണ് പേടിഎം പേയ്മെന്റ്സ് ബാങ്ക് ഇന്ത്യയിലെ ഡിജിറ്റല്‍ പേയ്മെന്റ് വിപ്ലവത്തിനും യു.പി.ഐ , വാലറ്റ് സേവനങ്ങള്‍ ജനകീയമാക്കുന്നതിനും കമ്പനി പ്രധാന പങ്കുവഹിച്ചു.സാമ്പത്തിക സുരക്ഷാ മാനദണ്ഡങ്ങളും കെ.വൈ.സി നിബന്ധനകളും നിരന്തരം ലംഘിച്ചതിനെ തുടര്‍ന്നാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (RBI) പേടിഎം പേയ്മെന്റ്സ് ബാങ്കിനെതിരെ കര്‍ശന നടപടികള്‍ ആരംഭിച്ചത്. തുടര്‍ന്ന് 2026 ഏപ്രിലില്‍ ബാങ്കിന്റെ ലൈസന്‍സ് റദ്ദാക്കുകയും ചെയ്തു.

Post a Comment

0 Comments