അമ്പായത്തോട് :കാടിനെയും വന്യജീവികളെയും അറിഞ്ഞും സ്നേഹിച്ചും കുട്ടികൾ പരിസ്ഥിതി സ്നേഹികളായി വളരുക എന്ന ലക്ഷ്യത്തോടെ അമ്പായത്തോട് സെന്റ് ജോർജ് എൽപി സ്കൂളിൽ വനമഹോത്സവം സംഘടിപ്പിച്ചു. ആറളം വന്യജീവി സങ്കേതം, നാച്ചുറലിസ്റ്റ് സുശാന്തൻ മടപ്പുരക്കലും ടീം അംഗങ്ങളും ക്ലാസ് നയിച്ചു.
കുട്ടികൾക്കായി സംഘടിപ്പിച്ച വിവിധതരം ചിത്രശലഭങ്ങൾ, അവയുടെ പ്രജന രീതി, പക്ഷികളും അവയുടെ കൂടുകളും, മറ്റ് വന്യജീവികൾ, അവയുടെ സവിശേഷതകൾ എന്നിവ സംബന്ധിച്ച വീഡിയോ അവതരണം നടത്തി.
പ്രധാന അധ്യാപിക സിസ്റ്റർ മിനി ജോസഫ് സ്വാഗതം ആശംസിച്ച ചടങ്ങിൽ അധ്യാപിക സിസ്റ്റർക്ക് സുഷ എസ് ബി എസ് നന്ദി അർപ്പിച്ചു.

0 Comments