കൽപ്പറ്റ: എസ്. എൻ ഡി.പി യോഗം കൽപ്പറ്റ യൂണിയൻ പരിധിയിൽപ്പെട്ട ശാഖായോഗ പ്രവർത്തക കൺവെൻഷനും എസ്. എസ് എൽ സി , പ്ലസ്സ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവർക്കുള്ള അനുമോദന സദസ്സും അവാർഡ് വിതരണവും നടത്തി. അനുമോദന സദസ്സിൻ്റെയും പ്രതിഷേധ സംഗമത്തിൻ്റെയും ഉദ്ഘാടനം എസ് എൻ.ഡി പി യോഗം അസിസ്റ്റൻ്റ് സെക്രട്ടറി അഡ്വ: രാജൻ മഞ്ചേരി ഉദ്ഘാടനം ചെയ്തു. ലോക നൻമക്കായി അവതരിച്ച ശ്രീ നാരായണ ഗുരുദേവൻ്റെ ആത്മീയതയെക്കുറിച്ചുള്ള പഠനം ശാഖാ യോഗങ്ങളിൽ നിർബന്ധമാക്കണമെന്ന് ഉദ്ഘാടകൻ ആവശ്യപ്പെട്ടു.
യോഗത്തിൽ കൽപ്പറ്റ യൂണിയൻ സെക്രട്ടറി എം മോഹനൻ സ്വാഗതം പറഞ്ഞു. യൂണിയൻ പ്രസിഡണ്ട് കെ.ആർ കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. എസ്. എൻ ഡി പി യോഗം ഡയറക്ടർ ബോർഡ് മെമ്പർ സാജൻ പൊരുന്നിക്കൽ, യൂണിയൻ വനിതാ സംഘം പ്രസിഡണ്ട് പി എൻ പത്മിനി ടീച്ചർ, സെക്രട്ടറി അനസൂയ രവി എന്നിവർ പ്രസംഗിച്ചു
%20(1).jpg)
0 Comments