പാലായിൽ വിപ്പ് ലംഘിച്ച കോൺഗ്രസ് കൗൺസിലർമാർക്കെതിരെ നടപടി; പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കി

 



പാലാ നഗരസഭയിൽ വിപ്പ് ലംഘിച്ച നാല് കോൺഗ്രസ് കൗൺസിലേഴ്സിന് എതിരെ നടപടി. പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കി. ടോണി , ബിജു , ലിസിക്കുട്ടി, രജിത എന്നിവർക്കെതിരെയാണ് നടപടി. എർഡിഎഫ് കൊണ്ടുവന്ന അവിശ്വാസത്തെ നാല് കൗൺ‌സിലർമാർ പിന്തുണച്ചതിന് പിന്നാലെ യുഡിഎഫിന് ഭരണ നഷ്ടമായിരുന്നു. വിപ്പ് ലംഘിച്ച് പാർട്ടിയെ വഞ്ചിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഡിസിസി പ്രസിഡണ്ട് വ്യക്തമാക്കിയിരുന്നു.

അവിശ്വാസത്തിലെ രാഷ്ട്രീയം കാണാതെ നിലപാടെടുത്തവർ വിമതരാണെന്ന് പുളിക്കകണ്ടം കൗൺസിലർമാരും പറഞ്ഞു. ജോസഫ് ഗ്രൂപ്പും അതൃപ്തി മറച്ചു വെച്ചില്ല. യുഡിഎഫ് വിശദമായ പരിശോധിക്കുമെന്ന് മോൻസ് ജോസഫ് പ്രതികരിച്ചു. അവിശ്വാസം പാസായതോടെ നഗരസഭാ ഭരണം പിടിക്കാനുഉള്ള നീക്കം എൽഡിഎഫും ആരംഭിച്ചു. പുളിക്കണ്ടം കൗൺസിലർമാരെ കൂടാതെ ജോസഫ് ഗ്രൂപ്പിലെ മൂന്ന് കൗൺസിലർമാരും കോൺഗ്രസിലെ രണ്ട് കൗൺസിലർമാരും ഒരു കെ ഡി പി സ്വതന്ത്ര കൗൺസിലറും അവിശ്വാസത്തിൽ നിന്ന് വിട്ടുനിന്നു. 15 ദിവസത്തിനുള്ളിൽ പുതിയ ചെയർപേഴ്സൺ തിരഞ്ഞെടുപ്പ് നടക്കും.

Post a Comment

0 Comments