പ്രധാനമന്ത്രിയുടെ വസതിയുടെ മുന്നിൽ സമരം കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തതിനെതിരെ സംസ്ഥാന വ്യാപക പ്രതിഷേധം

 



ന്യുഡൽഹി: പ്രധാനമന്ത്രിയുടെ വസതിയുടെ മുന്നിൽ സമരം കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തതിനെതിരെ സംസ്ഥാന വ്യാപക പ്രതിഷേധം. കോൺഗ്രസ്, കെഎസ് യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് പ്രതിഷേധവുമായി രംഗത്തുവന്നത്. ലോക്ഭവനിലേക്ക് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധ മാർച്ച് രാത്രി വൈകിയും തുടർന്നു. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ നേതൃത്വത്തിലാണ് പ്രവർത്തകർ പ്രതിഷേധിച്ചത്.

തിരുവനന്തപുരത്ത് കെഎസ് യു പ്രവർത്തകർ നടത്തിയ എജി ഓഫീസ് മാർച്ചിൽ പ്രവർത്തകർ നരേന്ദ്ര മോദിയുടെ കോലം കത്തിച്ചു. ആലപ്പുഴയിലും കണ്ണൂരിലും പ്രവർത്തകർ ട്രെയിൻ തടഞ്ഞു. കണ്ണൂരിൽ കെഎസ്‌യു പ്രവർത്തകർ യശ്വന്ത്പൂർ എക്‌സ്പ്രസും ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വഞ്ചിനാട് എക്‌സ്പ്രസുമാണ് തടഞ്ഞത്. കൊച്ചിയിൽ ഡിസിസി നേതൃത്വത്തിലുള്ള പ്രതിഷേധത്തിൽ മുഹമ്മദ് ഷിയാസ്, ദീപക്ക് ജോയി എന്നീ എംഎൽഎമാർ നേതൃത്വം നൽകി.

കോഴിക്കോട് കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ സംയുക്തമായാണ് പ്രതിഷേധിച്ചത്. കെഎസ്ആർടിസി ബസ് സ്റ്റാന്റ് പരിസരത്ത് നിന്ന് പ്രതിഷേധം ആരംഭിച്ചത്. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്താണ് നീക്കിയത്. കൽപ്പറ്റയിൽ പ്രവർത്തകർ റോഡ് ഉപരോധിച്ചാണ് പ്രതിഷേധിച്ചത്. പൊലീസ് ബലം പ്രയോഗിച്ചാണ് പ്രവർത്തകരെ റോഡിൽ നിന്ന് മാറ്റിയത്.

ഡൽഹിയിൽ രാഹുൽ ഗാന്ധിക്ക് നേരെയുള്ള പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് കരിപ്പൂർ വിമാനതാവളത്തിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തി. നുഹ്മാൻ ജംഗ്ഷനിൽ നിന്നും വിമാനതാവള കവാടത്തിലേക്ക് നടത്തിയ മാർച്ച് പൊലീസ് തടഞ്ഞു. കൊണ്ടോട്ടി നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. റിയാസ് മുക്കോളി, ലത്തീഫ് കൂട്ടാലുങ്ങൽ, ഫർസീൻ, നിധീഷ് തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.

Post a Comment

0 Comments