അമ്പായത്തോട് യുപി സ്കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും ലോഗോ പ്രകാശനവും നടത്തി

 




അമ്പായത്തോട് സെന്റ് ജോർജ് എൽ പി സ്കൂളിൽ ലഹരി വിരുദ്ധ ക്ലബ്ബ് ഉദ്ഘാടനം ചെയ്തു. സമൂഹത്തിൽ വളർന്നു വരുന്ന ലഹരി ഉപയോഗത്തിനെതിരെ കുട്ടികളെ ജാഗരൂകരാക്കുക എന്ന ലക്ഷ്യത്തോടെ മാനന്തവാടി രൂപത കോർപ്പറേറ്റ് എജുക്കേഷണൽ ഏജൻസിയുടെ BIYOND THE FEAR എന്ന ലഹരിവിരുദ്ധ ക്ലബ്ബിന്റെ ഉദ്ഘാടനവും ലോഗോ പ്രകാശനവും നടന്നു. പേരാവൂർ എക്സൈസ് ഇൻസ്പെക്ടർ ബാബുമോൻ ഫ്രാൻസിസ് ഉദ്ഘാടനം നിർവഹിച്ചു.

 തുടർന്ന് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി.  മനോഹരമായ കഥകളിലൂടെ ലഹരി പോലുള്ള കെണികളിൽ കുട്ടികൾ പെടാതിരിക്കേണ്ടതിന്റെ  പ്രാധാന്യത്തെക്കുറിച്ച് കുട്ടികളെ ബോധവൽക്കരിച്ചു. വിദ്യാർത്ഥി പ്രതിനിധി നിയോണ നിഷാന്ത് ലഹരി വിരുദ്ധ പ്രസംഗം അവതരിപ്പിച്ചു. പ്രധാന അധ്യാപിക സിസ്റ്റർ മിനി ജോസഫ് സ്വാഗതമാശംസിച്ച ചടങ്ങിൽ BEYOND THE BUZZ ലോഗോ പ്രകാശനവും നടന്നു.

Post a Comment

0 Comments