ന്യുഡൽഹി: ചോദ്യപേപ്പർ ചോർച്ചക്കെതിരെ കടുത്ത വ്യവസ്ഥകളോടെയുള്ള 'പബ്ലിക് എക്സാമിനേഷൻസ് (പ്രിവൻഷൻ ഓഫ് അൺഫെയർ മീൻസ്) ഭേദഗതി ബിൽ, 2026' ലോക്‌സഭ ശബ്ദവോട്ടോടെ പാസാക്കി. പുതിയ നിയമപ്രകാരം പേപ്പർ ചോർച്ചക്കേസുകളിലെ അന്വേഷണം രണ്ട് മാസത്തിനകം പൂർത്തിയാക്കണം. ക്രമക്കേടുകളിൽ ഏർപ്പെടുന്ന വ്യക്തികൾക്കുള്ള ശിക്ഷ 2024-ലെ ആക്ടിലെ 3 മുതൽ 5 വർഷം എന്നത് 5 മുതൽ 10 വർഷം വരെയായി ഉയർത്തി. പിഴത്തുക 10 ലക്ഷം രൂപയിൽ നിന്ന് 50 ലക്ഷം രൂപയായും വർധിപ്പിച്ചു. കുറ്റകൃത്യം സംഘടിതമായി നടത്തുന്നതാണെന്ന് കണ്ടെത്തിയാൽ കുറഞ്ഞത് 7 വർഷം തടവും 10 കോടി രൂപ വരെ പിഴയും ലഭിക്കും. ചോദ്യപേപ്പർ ചോർത്തൽ, ഒഎംആർ ഷീറ്റുകളിൽ തിരിമറി നടത്തൽ, വ്യാജ വെബ്‌സൈറ്റുകൾ ഉണ്ടാക്കൽ, വ്യാജ അഡ്മിറ്റ് കാർഡുകൾ നൽകൽ എന്നിവയുൾപ്പെടെ 15 നിയമവിരുദ്ധ പ്രവർത്തനങ്ങളാണ് കുറ്റകൃത്യങ്ങളായി കരട് ബില്ലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
വന്ദേമാതരം ആലപിക്കുന്നത് മനഃപൂര്‍വം തടസപ്പെടുത്തുന്നവര്‍ക്കും അപമാനിക്കുന്നവര്‍ക്കുമെതിരെ ക്രിമിനല്‍ നടപടി നിര്‍ദേശിക്കുന്ന 'പ്രിവന്‍ഷന്‍ ഓഫ് ഇന്‍സള്‍ട്ട്‌സ് ടു നാഷണല്‍ ഓണര്‍ (ഭേദഗതി) ബില്‍, 2026' രാജ്യസഭയും പാസാക്കി. പ്രതിപക്ഷം നിർദേശിച്ച ഭേദഗതികൾ തള്ളിയാണ് ബിൽ ശബ്ദവോട്ടെടെ പാസാക്കിയത്. 1971ലെ ദേശീയബഹുമാന നിയമം ഭേദഗതി ചെയ്യുന്നതിലൂടെ ദേശീയ ഗാനത്തിന് പുറമെ ദേശീയ ഗീതമായ വന്ദേമാതരത്തിനും തുല്യപദവി നൽകാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ആണ് ബില്‍ രാജ്യസഭയിൽ കഴിഞ്ഞ ദിവസം അവതരിപ്പിച്ചത്. എന്നാല്‍, ഈ ഭേദഗതി ബില്‍ ഭരണഘടനാപരമായ അവകാശങ്ങൾ ലംഘിക്കുന്നതാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി.
ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരെ കോൺഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി നടത്തിയ പരാമർശങ്ങളെത്തുടർന്ന് ബി.ജെ.പി എം.പിമാർ സഭയിൽ ബഹളം വച്ചു. ഇതിനെത്തുടർന്ന് രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിലെ ചില ഭാഗങ്ങൾ സഭാരേഖകളിൽ നിന്ന് നീക്കം ചെയ്യുമെന്ന് സ്പീക്കർ ഓം ബിർള അറിയിച്ചു. ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരെ കോൺഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി നടത്തിയ പരാമർശങ്ങളെത്തുടർന്ന് ബിജെപി എംപിമാർ സഭയിൽ ബഹളം വച്ചു. ഇതിനെത്തുടർന്ന് രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിലെ ചില ഭാഗങ്ങൾ സഭാരേഖകളിൽ നിന്ന് നീക്കം ചെയ്യുമെന്ന് സ്പീക്കർ ഓം ബിർള അറിയിച്ചു. താൻ ഒരു ലളിതമായ ചോദ്യം ചോദിക്കുക മാത്രമാണ് ചെയ്തതെന്ന് രാഹുൽ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു. വെടിവെയ്പ്പ് നടത്താൻ ഒന്നുകിൽ ആഭ്യന്തരമന്ത്രി ഉത്തരവിട്ടിരിക്കണം. അല്ലെങ്കിൽ വെടിവെയ്പ്പ് നടന്ന വിവരം അദ്ദേഹം അറിഞ്ഞിട്ടുണ്ടാകില്ല. ആദ്യത്തേതാണെങ്കിൽ അദ്ദേഹം കുറ്റക്കാരനാണ്. രണ്ടാമത്തേതാണെങ്കിൽ അദ്ദേഹം പദവിയിൽ ഇരിക്കാൻ യോഗ്യനല്ല. ഇതിൽ മൂന്നാമതൊരു സാധ്യതയില്ലെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ, ധീരനായ ആഭ്യന്തരമന്ത്രി എന്ന് വിശേഷിപ്പിക്കപ്പെടുന്ന അമിത് ഷാ എന്തുകൊണ്ടാണ് സഭയിൽ വരാത്തതെന്നും, ഉത്തരവ് നൽകിയിട്ടില്ലെങ്കിൽ സഭയിൽ വന്ന് വ്യക്തത വരുത്തണമെന്നും രാഹുൽ ആവശ്യപ്പെട്ടു. പാർലമെന്റിൽ സംസാരിക്കാനുള്ള തന്റെ അവകാശം വിനിയോഗിക്കാൻ അനുവദിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
%20(1).jpg)
0 Comments