കാസര്‍കോട്ട് റാഗിങിൻ്റെ പേരിൽ പ്ലസ് വൺ വിദ്യാർഥിക്ക്‌ ക്രൂരമർദനം



കാസര്‍കോട്: കാസര്‍കോട്ട് റാഗിങിൻ്റെ പേരിൽ പ്ലസ് വൺ വിദ്യാർഥിക്ക്‌ സീനിയര്‍ വിദ്യാര്‍ഥികളുടെ ക്രൂരമർദനം. നെഞ്ചത്ത് ചവിട്ടി, കാലിലും പരിക്കേറ്റു. പ്ലസ് വൺ വിദ്യാർഥി സൽമാനുൽ ഫാരിസിനെയാണ് പ്ലസ് ടു വിദ്യാർഥികൾ മർദിച്ചത്. കാസർകോട് ബെള്ളൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഇന്ന് രാവിലെയാണ് സംഭവം.

ഷർട്ടിൻ്റെ ബട്ടൺ ഇടാത്തതിനെ ചൊല്ലിയായിരുന്നു മർദനമെന്ന് പറയുന്നു. വിദ്യാർഥിയെ കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിച്ചു. സംഭവത്തിൽ രക്ഷിതാക്കൾ ആദൂർ പൊലീസിൽ പരാതി നൽകി. രണ്ട് ദിവസം മുമ്പ് ഷൂ ഇട്ടതിന് റാഗിങ് ഉണ്ടായിരുന്നു എന്നും പരാതിയുണ്ട്.

Post a Comment

0 Comments