കണിയാമ്പറ്റ മോഡല്‍ റെസിഡൻഷ്യൽ സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് നടത്തി

 


കണിയാമ്പറ്റ മോഡല്‍ റെസിഡൻഷ്യൽ സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് സ്‌കൂളിലെ ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടത്തി. കൃഷി വകുപ്പ് മന്ത്രി അഡ്വ: ടി. സിദ്ധിഖ്  സല്യൂട്ട് സ്വീകരിച്ച് കേഡറ്റുകളെ അഭിവാദ്യം ചെയ്തു സംസാരിച്ചു. 

കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി പി യൂസഫ്, ഐ.ടി.ഡി.പി പ്രൊജക്റ്റ്‌ ഓഫീസർ ഷുമിൻ എസ്. ബാബു, കമ്പളക്കാട് സ്റ്റേഷന്‍ സബ് ഇൻസ്‌പെക്ടർമാരായ എൻ.കെ. ദാമോദരൻ, എം. അബ്ദു, എ.ഡി.എൻ.ഓ കെ. മോഹൻദാസ്, പ്രധാന അധ്യാപിക വി.എം. ശ്രീജ, സീനിയർ സൂപ്രണ്ട് പി.കെ ഗണേഷ് കുമാർ, ഡ്രിൽ ഇൻസ്ട്രക്ടർമാർ, സ്‌കൂള്‍ അധ്യാപകര്‍, മറ്റു സ്കൂൾ അധികൃതർ, രക്ഷിതാക്കൾ തുടങ്ങിയവര്‍ സന്നിഹിതരായായിരുന്നു. സബ് ഇൻസ്‌പെക്ടർ എൻ.കെ ദാമോദരൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 

കേഡറ്റ് വി ജെ അഞ്ജിത പരേഡ് കമാണ്ടറും ഷിജില ബാബു സെക്കന്‍ഡ് ഇന്‍ കമാണ്ടറുമായി പരേഡ് നയിച്ചു. പരേഡിന് താളമേകാന്‍ പോലീസ് ബാന്‍ഡ് ടീമും ഉണ്ടായിരുന്നു.

Post a Comment

0 Comments