കൊല്ലം: എംഎൽഎ ആയിരുന്നപ്പോൾ കൊല്ലത്തെ ഓഫീസിന് മുന്നിൽ സ്ഥാപിച്ച ബോർഡ് ഇതുവരെയും മാറ്റാതെ എം.മുകേഷ്. ബോർഡ് മാറ്റാത്തതിൽ യൂത്ത് കോൺഗ്രസ് ജില്ലാ കലക്ടർക്കും കൊല്ലം എസ്എച്ച്ഒക്കും പരാതി നൽകി. പരാജയപ്പെട്ടിട്ടും ഹാങ്ങോവർ വിടാൻ തയ്യാറാകാത്ത എംഎൽഎ എന്ന് യൂത്ത് കോൺഗ്രസ് പരിഹസിച്ചു.
യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് അഡ്വ. വിഷ്ണു സുനിൽ പന്തളത്തിന്‍റെ കുറിപ്പ്
കൊല്ലം നിയോജകമണ്ഡലം നിവാസികൾക്ക് അവർ വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിപ്പിച്ച ഒരു ഫുൾടൈം എംഎൽഎ ശ്രീമതി. ബിന്ദു കൃഷ്ണ ഉണ്ട്. മുൻ എംഎൽഎ ആയിട്ടും ഇന്നും ഹാങ്ങോവർ വിടാൻ തയ്യാറാകാതെ എംഎൽഎ എന്ന് എഴുതിയ ബോർഡ് മാറ്റാതെ മുൻ പാർടൈം എംഎൽഎ എം. മുകേഷ്;
അന്തസ്സ് വേണമടൊ, അന്തസ്സ്......
ബിഎൻഎസ് പ്രകാരം ശിക്ഷാർഹമായ കുറ്റമായതിനാൽ ബഹുമാനപ്പെട്ട കൊല്ലം ജില്ലാ കളക്ടർക്കും കൊല്ലം വെസ്റ്റ് എസ്എച്ച്ഒക്കും പരാതി നൽകി.

0 Comments