കേളകം ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ റോഡ് സേഫ്റ്റി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സിഗ്നൽ ബോർഡുകൾ സ്ഥാപിച്ചു

 



കേളകം: ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിൽ സുരക്ഷിതമാർഗ് പദ്ധതിയുടെ ഭാഗമായി റോഡ് സേഫ്റ്റി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സിഗ്നൽ ബോർഡുകൾ സ്ഥാപിച്ചു.

കേളകം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിജു പൊരുമത്തറ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രതിനിധികളായ അബ്ദുൾസലാം, സുനിതാ രാജു വാത്തിയാട്ട്,  സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ അഭിഷിക്ത എസ്‌ഐ‌സി, സ്റ്റാഫ് സെക്രട്ടറി അബിൻ തോമസ്, റീന കെ, സുരക്ഷിതമാർഗ് കൺവീനർ ഉണ്ണികൃഷ്ണൻ വി.ബി എന്നിവർ പങ്കെടുത്തു.

Post a Comment

0 Comments